www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൃതദേഹം കണ്ടെത്താനായില്ല; ഇരട്ടകുട്ടികളെ കൊലപ്പെടുത്തിയെന്ന വാർത്ത തള്ളി പൊലീസ്

Share it:



ഇടുക്കി: ഇരട്ടകുട്ടികളെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന വാർത്ത തള്ളി പൊലീസ്. ഇടുക്കി ഉടുമ്പൻചോലയിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവതി ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയെന്ന തരത്തിൽ വാർത്ത പ്രചരിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധിച്ചിട്ടില്ല.  

ഇന്ന് രാവിലെയാണ് അവിവാഹിതയായ യുവതിയെ കനത്ത ബ്ലീഡിങ്ങിനെ തുടർന്ന് പ്രദേശത്തെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ യുവതി പ്രസവിച്ചതായി സംശയം തോന്നിയതാണ് വാർത്ത പ്രചരിക്കാൻ കാരണമായത്. 

തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഏലത്തോട്ടത്തിൽ തിരച്ചിൽ നടത്തിയത്. അതേസമയം യുവതി പ്രസവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ വൈദ്യ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രഥമ ദഷ്‌ട്യാ പ്രസവം നടന്നതായി തോന്നുന്നില്ലെന്നും പൊലീസ് അറിയിച്ചു. യുവതി ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

കുട്ടിക്കടത്ത്; പാസ്റ്റർ അറസ്റ്റിൽ

കോഴിക്കോട്: രേഖകളില്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച പാസ്റ്റർ അറസ്റ്റിൽ. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൽ ട്രസ്റ്റ് ഡയറക്റ്റർ പാസ്റ്റർ ജേക്കബ് വർഗീസാണ് അറസ്റ്റിലായിരിക്കുന്നത്. 12 കുട്ടികളെയാണ് ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തിച്ചത്. 

ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്റർ അറസ്റ്റിലാകുന്നത്. 

രണ്ട് രാജസ്ഥാൻ സ്വദേശികൾക്കെതിരെയും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവർക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാർ, റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾക്ക് ഒപ്പം ആറ് മുതിർന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. നാല് പേർ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു. മറ്റ് രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്.

പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  കരുണ ചാരിറ്റബിൾ ട്രസ്റ്റ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് കണ്ടെത്തിയത്.12 കുട്ടികളെയും  ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വ്യക്തമാക്കി. 


Share it:

Idukki

Post A Comment: