www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടിക് ടോക് ചലഞ്ച്; ഒൻപതു വയസുകാരി മരണപ്പെട്ടു

Share it:

Tik Tok


ന്യൂയോർക്ക്: ടിക് ടോക്കിലെ അപകടകരമായ ചലഞ്ച് ഏറ്റെടുത്ത ഒൻപതു വയസുകാരി മരണപ്പെട്ടു. അപകടകരമായ ബ്ലാക്ക് ഔട്ട് ചലഞ്ചിനിടെയാണ് അപകടം സംഭവിച്ചത്. ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ ടിക് ടോക്കിനെതിരെ പരാതി നൽകിയിട്ടുണ്ട്. യുഎസ് സംസ്ഥാനമായ വിസ്‌കോണ്‍സിനില്‍ നിന്നുള്ള അരിയാനി ജൈലീന്‍ അറോയോ എന്ന പെണ്‍കുട്ടിയാണ് അപകടകരമായ ഈ ചലഞ്ചില്‍ പങ്കെടുത്ത് മരണപ്പെട്ടത്.  നായയുടെ തുടല്‍ കഴുത്തില്‍ കുരുക്കിയാണ് കുട്ടി മരിച്ചത്.  

കുട്ടിയുടെ അഞ്ച് വയസുള്ള സഹോദരനാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്. ഇപ്പോള്‍ ഏറെ വൈറലാകുന്ന ബ്ലാക്ക് ഔട്ട് ചലഞ്ചില്‍ ആളുകള്‍ സ്വയം ബെല്‍റ്റോ, തുടലോ, അല്ലെങ്കില്‍ ബാഗിന്‍റെ വള്ളിയോ പോലുള്ള സാധനങ്ങള്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് ബോധം കെടുന്നു.

ടിക് ടോക്കില്‍ വളരെ സജീവമായിരുന്നു അരിയാനി. അവളുടെ എട്ടാമത്തെ ജന്മദിനത്തിന് ലഭിച്ച ഒരു ഫോണ്‍ കോളിനെ തുടര്‍ന്നാണ് ഈ വെല്ലുവിളിക്ക് അവള്‍ ശ്രമിച്ചതെന്ന് വീട്ടുകാര്‍ അവകാശപ്പെടുന്നു. വാതിലില്‍ അവള്‍ തൂങ്ങിക്കിടക്കുന്നത് കണ്ട് അവളുടെ സഹോദരന്‍ അഛനെ ഓടിപ്പോയി വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ അവള്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലുമായി കാണും അത് ചെയ്തിട്ടെന്ന് പിന്നീട് തെളിഞ്ഞു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അരിയാനയ്ക്ക് മസ്തിഷ്‌ക ക്ഷതം സംഭവിച്ചെന്നും, മസ്തിഷ്‌കത്തിന്‍റെ പ്രവര്‍ത്തനം പൂർണമായും നിലച്ചുവെന്നും പരിശോധനയില്‍ കണ്ടെത്തി. ഇനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞു. ഇനി ഒരിക്കലും തന്‍റെ മകളെ കാണാനാവില്ലെന്ന് ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ദുഃഖം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്ന് അവളുടെ അമ്മ ക്രിസ്റ്റല്‍ അറോയോ റോമന്‍, ഗുഡ് മോര്‍ണിംഗ് അമേരിക്കയോട് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

200 മെഗാപിക്‌സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ഉടൻ 

സ്‌മാർട്ട് ഫോൺ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോട്ടറോള. 200 മെഗാപിക്‌സൽ ക്യാമറയുള്ള ഫോൺ അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് ചൈനയിലാണ് ഫോൺ അവതരിപ്പിക്കുന്നത്. ലോകത്ത് ആദ്യമായിട്ടാണ് 200 മെഗാപിക്സൽ ക്യാമറയുള്ള സ്‌മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 

മോട്ടോ എക്‌സ്30 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രോസസര്‍ സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ആയിരിക്കും. 125W ഗാന്‍ (GaN) ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഫോണിലുണ്ടാകും. ഫോണിന്‍റെ സെന്‍സറുകളിലെ ഫോക്കല്‍ ലെങ്തും അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെന്‍സറുകള്‍ക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കല്‍ ലെങ്തായിരിക്കും. 85 എംഎം ലെന്‍സ് ഉപയോഗിച്ച് മികച്ച ക്ലോസപ്പ് പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്താമെന്നും കമ്പനി അവകാശപ്പെടുന്നു.  

50 എംഎം ലെന്‍സ് ഉപയോഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ  മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കും. 35 എംഎം ലെന്‍സ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിള്‍ നല്‍കുമെന്നാണ് നിഗമനം. അടുത്തിടെയാണ് മോട്ടോ എക്‌സ്30 പ്രോ  ഗീക്ക്‌ബെഞ്ചില്‍ XT2241-1 എന്ന മോഡല്‍ നമ്പറില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 

സ്മാര്‍ട് ഫോണ്‍ ആന്‍ഡ്രോയിഡ് 12 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 12 ജിബി റാമുമായിട്ടാണ് മോട്ടോ എക്‌സ്30 പ്രോ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ തന്നെ  ഫോണിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. 5,000 എംഎഎച്ച് ആണ് ഫോണിന്‍റെ ബാറ്ററി. എച്ച്ഡി+ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എക്‌സ് 30 പ്രോയില്‍ ഉണ്ടാകും. 


Share it:

world

Post A Comment: