റായ്‌പൂർ: മദ്യപിച്ചെത്തിയ അധ്യാപിക ക്ലാസ് മുറിയിൽ ബോധം കെട്ടുവീണു. ചത്തീസ്ഗഡിലെ ജയ്പൂർ ബ്ലോക്കിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സ്‌കൂളിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് അസാധാരണമായ കാഴ്ച്ച കണ്ടത്. സ്‌കൂളിലെത്തിയ ഓഫീസർക്ക് പ്രധാനാധ്യാപിക ക്ലാസിലാണെന്ന വിവരമാണ് ലഭിച്ചത്. ഓഫീസര്‍ ക്ലാസിലെത്തി, എന്നാല്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
അധ്യാപിക നിലത്ത് വീണു കിടക്കുകയായിരുന്നു. ക്ലാസിലെ കുട്ടികള്‍ അധ്യാപികയ്ക്ക് ചുറ്റിനും ഡാന്‍സ് കളിക്കുന്നു. അധ്യാപികയ്ക്ക് അപകടം സംഭവിച്ചതാകാമെന്ന് കരുതി ഓഫീസര്‍ ഭയപ്പെട്ടു. എന്നാല്‍, അധ്യാപിക മദ്യപിച്ച് പൂസായി കിടക്കുന്നതാണെന്നും ഇത് സ്ഥിരം ഉള്ള പരിപാടിയാണെന്നും കുട്ടികള്‍ പറഞ്ഞു. ഒടുവില്‍ പൊലീസുകാരെ വിളിച്ചുവരുത്തി അധ്യാപികയെ ആശുപത്രിയിലാക്കുകയും കേസെടുക്കുകയും ചെയ്തു.
ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അധ്യാപിക മദ്യപിച്ചിരുന്നതായി കണ്ടെത്തി. അധ്യാപികയായ ജഗ്പതി ഭഗതിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. ആകെ 54 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ഏക അധ്യാപികയാണ് ജഗ്പതി ഭഗത്. ഇവര്‍ മുന്‍പും മദ്യപിച്ച് സ്‌കൂളില്‍ എത്തുമായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
സ്വർണവിലയിൽ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ കുതിപ്പ്. പവന് 400 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,520 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന് 4690 രൂപയായി.
ഇന്നലെ പവൻ വില 320 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസം കൊണ്ട് 720 രൂപയുടെ വർധനവാണ്. ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിൽ എത്തിയ ശേഷമാണ് സ്വർണത്തിന്‍റെ തിരിച്ചുവരവ്.
Post A Comment: