www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

11 കാരന് പീഡനം; പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

Share it:

മലപ്പുറം: ഇരുമ്പു കമ്പി കൊണ്ട് ശരീരത്തിൽ വരയുമെന്ന് ഭീഷണിപ്പെടുത്തി 11 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ. പെരിന്തൽമണ്ണ കിഴക്കേക്കര റജീബിനാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് പിഴയൊടുക്കേണ്ടത്.  

ഇരുമ്പു കമ്പി കൊണ്ട് ശരീരത്തില്‍ വരയുമെന്ന ഭീഷണിപ്പെടുത്തിപ്രതി 2012 മുതല്‍ 2016 വരെ കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. 2016 ലാണ് പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇരുപത് സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

അഞ്ചു വയസുകാരിക്ക് പീഡനം; പ്രതിക്ക് 14 വര്‍ഷം കഠിനതടവ് 

പാലക്കാട്: അഞ്ച് വയസുകാരിയെ പീഡിപ്പിച്ചയാൾക്ക് 14 വര്‍ഷം കഠിനതടവ്. പാലക്കാട് യാക്കര സ്വദേശി അമൽ ദേവിനെയാണ് പോക്സോ കേസിൽ കോടതി കഠിന തടവിന് ശിക്ഷിച്ചത്. പാലക്കാട് അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

സ്വർണവിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ കുതിപ്പ്. പവന് 400 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,520 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന് 4690 രൂപയായി. 

ഇന്നലെ പവൻ വില 320 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസം കൊണ്ട് 720 രൂപയുടെ വർധനവാണ്. ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിൽ എത്തിയ ശേഷമാണ് സ്വർണത്തിന്‍റെ തിരിച്ചുവരവ്. 


Share it:

Crime

Post A Comment: