www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചികിത്സയുടെ മറവിൽ ലൈംഗിക ചൂഷണം; ഡോക്‌ടർക്കെതിരെ പരാതി

Share it:



മലപ്പുറം: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയോട് ഡോക്‌ടർ ലൈംഗികാതിക്രമം നടത്തിയതായി പരാതി. മലപ്പുറത്തെ ഓർത്തോ ഡോക്‌ടർക്കെതിരെയാണ് ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത്. 21 വയസുകാരിയാണ് പരാതിക്കാരി. രക്ഷിതാക്കൾക്കൊപ്പമാണ് യുവതി ചികിത്സ തേടി ആശുപത്രിയിലെത്തിയത്.  

വയറുവേദനയും പുറം വേദനയും അലട്ടിയിരുന്നതിനാൽ വനിതാ ഗൈനക്കോളജിസ്റ്റിനെ കാണുന്നതിനായിട്ടാണ് ആശുപത്രിയിലെത്തിയത്. ഗൈനക്കോളജിസ്റ്റാണ് ഓർത്തോ ഡോക്‌ടറുടെ അടുത്തേക്ക് വിട്ടത്. രോഗവിവരം പറഞ്ഞതോടെ ഡോക്‌ടർ രക്ഷിതാക്കളെ പുറത്തു നിർത്തിയ ശേഷം വാതിൽ അടച്ചതായി യുവതി പറയുന്നു. 

തുടർന്ന് പരിശോധനയ്ക്കെന്ന പേരിൽ ചുരിദാർ അഴിക്കുകയും പിന്നീട് അടിവസ്ത്രം വരെ അഴിച്ചതായും സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. പത്ത് മിനിറ്റ് നേരത്തോളം ഡോക്‌ടർ സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചെന്നും എതിർത്തിട്ടും ഇത് തുടർന്നെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് ഡോക്‌ടറെ പുറത്താക്കിയതായി ആശുപത്രി അധികൃതർ പ്രതികരിച്ചു. എന്നാൽ വിവരം പൊലീസിൽ അറിയിച്ചില്ലെന്ന ആക്ഷേപവും ആശുപത്രി അധികൃതർക്കെതിരെ ഉയരുന്നുണ്ട്. 

ആശുപത്രിയിൽ പത്ത് വർഷത്തോളമായി സേവനം ചെയ്യുന്ന ഡോക്‌ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം രേഖാമൂലം പരാതി ലഭിച്ചാൽ സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിനെ സമീപിക്കാനാണ് പരാതിക്കാരിയുടെ നീക്കം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

വിദ്യാർഥികൾക്കിടയിൽ ലിപ് ലോക് ചലഞ്ച് വ്യാപകമാകുന്നു

മംഗളൂരു: പുതുതലമുറ വിദ്യാർഥികൾക്കിടയിൽ ലിപ് ലോക് ചലഞ്ച് അടക്കം വ്യാപകമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മംഗളുരൂവിലെ പ്രമുഖ കോളെജിലെ വിദ്യാർഥികൾ സ്വകാര്യ ഫ്ലാറ്റിൽ ലിപ് ലോക് ചലഞ്ച് നടത്തിയ വീഡിയോ പുറത്തു വന്നിരുന്നു. യൂണിഫോം ധരിച്ചെത്തിയ ആൺ- പെൺ വിദ്യാർഥികൾ ജോഡി ജോഡിയായി പരസ്പരം ലിപ് ലോക് ചെയ്യുന്നതും മറ്റുള്ളവർ പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു വീഡിയോയിലുള്ളത്.

ആറ് മാസം മുമ്പ് നടന്ന ലിപ് ലോക് ചലഞ്ച് വീഡിയോ കൂട്ടത്തിൽ ഒരാൾ തന്നെയാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്. ഇതോടെ ഇത് വൈറലാകുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായിട്ടാണ് പൊലീസിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം പ്രമുഖ കോളെജുകളിലെ വിദ്യാർഥികൾക്കിടയിൽ ഇത്തരം ചലഞ്ചുകൾ ഇപ്പോൾ സാധാരണമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. വിദ്യാർഥികൾ ഫ്ലാറ്റുകളിലും ആളൊഴിഞ്ഞ വീടുകളിലും പാർട്ടികൾ നടത്തുന്നതും ഒത്തു ചേരുന്നതും ഇപ്പോൾ പതിവാണ്. 

വിദേശ രാജ്യങ്ങളിലെ നിശാ പാർട്ടികൾക്ക് സമാനമായി ഒത്തു ചേരലുകകളിൽ ലഹരി ഉപയോഗവും ഉണ്ടാവാറുണ്ട്. ഇത്തരം പാർട്ടികളിൽ ചുംബന ചലഞ്ച്, ലിപ് ലോക് ചലഞ്ച് തുടങ്ങിയവയും നടന്നു വരുന്നുണ്ടത്രേ. കേരളത്തിലും സമാനമായ പാർട്ടികൾ നടന്നുവരുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. 


Share it:

Crime

Mostreaded

Post A Comment: