www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

14 കാരനെ പീഡിപ്പിക്കാൻ ശ്രമം; ബാർബർ അറസ്റ്റിൽ

Share it:

barber


ഇടുക്കി: മുടിവെട്ടാനെത്തിയ 14 വയസുകാരനെ അശ്ലീല ദൃശ്യം കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച ബാർബർ അറസ്റ്റിൽ. കുമളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മുരിക്കടി സ്വദേശി രാജീവ് (38)ആണ് അറസ്റ്റിലായത്. 

കുമളി, ഒന്നാം മൈലിൽ ഇയാളുടെ ബാർബർ ഷോപ്പിലാണ് കുട്ടി മുടി വെട്ടാനായി എത്തിയത്. കുട്ടിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പ്രലോഭിപ്പിക്കകയും തുടർന്ന് ആളില്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. 

സംഭവം അറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പീഡന ശ്രമം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

200 മെഗാപിക്‌സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ഉടൻ 

സ്‌മാർട്ട് ഫോൺ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോട്ടറോള. 200 മെഗാപിക്‌സൽ ക്യാമറയുള്ള ഫോൺ അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് ചൈനയിലാണ് ഫോൺ അവതരിപ്പിക്കുന്നത്. ലോകത്ത് ആദ്യമായിട്ടാണ് 200 മെഗാപിക്സൽ ക്യാമറയുള്ള സ്‌മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 

മോട്ടോ എക്‌സ്30 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രോസസര്‍ സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ആയിരിക്കും. 125W ഗാന്‍ (GaN) ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഫോണിലുണ്ടാകും. ഫോണിന്‍റെ സെന്‍സറുകളിലെ ഫോക്കല്‍ ലെങ്തും അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെന്‍സറുകള്‍ക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കല്‍ ലെങ്തായിരിക്കും. 85 എംഎം ലെന്‍സ് ഉപയോഗിച്ച് മികച്ച ക്ലോസപ്പ് പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്താമെന്നും കമ്പനി അവകാശപ്പെടുന്നു.  

50 എംഎം ലെന്‍സ് ഉപയോഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ  മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കും. 35 എംഎം ലെന്‍സ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിള്‍ നല്‍കുമെന്നാണ് നിഗമനം. അടുത്തിടെയാണ് മോട്ടോ എക്‌സ്30 പ്രോ  ഗീക്ക്‌ബെഞ്ചില്‍ XT2241-1 എന്ന മോഡല്‍ നമ്പറില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 

സ്മാര്‍ട് ഫോണ്‍ ആന്‍ഡ്രോയിഡ് 12 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 12 ജിബി റാമുമായിട്ടാണ് മോട്ടോ എക്‌സ്30 പ്രോ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ തന്നെ  ഫോണിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. 5,000 എംഎഎച്ച് ആണ് ഫോണിന്‍റെ ബാറ്ററി. എച്ച്ഡി+ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എക്‌സ് 30 പ്രോയില്‍ ഉണ്ടാകും. 


Share it:

Crime

Post A Comment: