www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1850) Idukki (1787) Mostreaded (1616) Crime (1410) National (1209) Entertainment (840) world (431) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (88) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (15) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (3) boxoffice (2)

big offer.. Water Filter for Tap

big offer..  Water Filter for Tap
Hard Water Filter for Tap | for Borewell/Tanker Water

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; നടൻ വിനീത് തട്ടിൽ അറസ്റ്റിൽ

Share it:



തൃശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കടം കൊടുത്ത പണം തിരികെ ചോദിക്കാൻ എത്തിയപ്പോഴായിരുന്നു കൊലപാതക ശ്രമം. പരുക്കേറ്റ അലക്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കഴിഞ്ഞ ദിവസമാണ് അലക്‌സ് കടം കൊടുത്ത പണം തിരികെ ചോദിക്കാനായി വിനീതിന്‍റെ വീട്ടിലെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കു തർക്കമായി. ഇതിനിടയിൽ അലക്‌സിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പുത്തൻപീടിക സ്വദേശിയായ വിനീതിനെ അന്തിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. അങ്കമാലി ഡയറീസ്, അയ്യപ്പനും കോശിയും, ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

രാഹുൽഗാന്ധി അറസ്റ്റിൽ

ന്യൂഡെൽഹി: സോണിയാ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് പാർലമെന്‍റിൽ നിന്നും വിജയ് ചൗക്കിലേക്ക് എം.പിമാർ നടത്തിയ മാർച്ചിനിടെ രാഹുൽഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തു. നാഷ്‌ണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. 

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റ് എംപിമാരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. ആദ്യഘട്ടത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് രാഹുൽ നിലത്തിരുന്ന് പ്രതിഷേധം തുട‍ര്‍ന്നതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. 

പ്രതിഷേധിച്ച കെ.സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ, ബെന്നി ബഹനാൻ, വി.കെ ശ്രീകണ്ഠൻ, ആന്‍റോ ആന്‍റണി, എം.കെ രാഘവൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവരെയും കിംഗ്സ് വേ പൊലീസ് കസ്റ്റഡിയിലെടുത്തു. സച്ചിൻ പൈലറ്റ്, അജയ് മാക്കൻ, പവൻകുമാർ ബൻസാൽ എന്നിവരും പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയ‍‍ര്‍ത്തുന്നത്. രാവിലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവ‍‍ര്‍ത്തകരും വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാരും പ്രതിഷേധിക്കുകയാണ്. 

Share it:

Entertainment

Post A Comment: