www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൗദിയിൽ അടുത്ത മാസം ചൂട് ഉയരും; താപനില 50 ഡിഗ്രിവരെ എത്തിയേക്കും

Share it:



റിയാദ്: ഓഗസ്റ്റ് മാസത്തോടെ സൗദി അറേബ്യയിൽ ചൂട് ഉയരുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്‍റെ ചില സ്ഥലങ്ങളിൽ അന്തരീക്ഷ താപനില 50 ഡിഗ്രിയോ അതിൽ കൂടുതലോ ആയേക്കും. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 

ഉള്‍പ്രദേശങ്ങള്‍ക്ക് പുറമെ മദീനയിലും കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ചിലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില എത്തിയേക്കാമെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. നിലവില്‍ ഖസീം പ്രവിശ്യയില്‍ ഉള്‍പ്പെടെ സൗദിയുടെ മധ്യമേഖലയില്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഏഴ് വയസുകാരനെ കൊന്നത് അമ്മ തന്നെ 

കോഴിക്കോട്: അത്തോളിയിൽ ഏഴ് വയസുകാരനെ അമ്മ കൊലപ്പെടുത്തിയത് തലയണ കൊണ്ട് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. രണ്ടാം ക്ലാസ് വിദ്യാർഥി ഹംദാനാണ് കൊല്ലപ്പെട്ടത്. കേസിൽ കുട്ടിയുടെ അമ്മ ജുമൈലയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയുടേത് സ്വാഭാവിക മരണമാണെന്നായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നത്.

എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ഡോക്‌ടർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിലേക്കുള്ള വഴി തുറന്നത്. കൊലക്കുറ്റം ചുമത്തിയാണ് ജുമൈലയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്‌തത്. 

ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് തോന്നിയ സംശയമാണ് കേസിൽ നി‍ർണായകമായത്. കുട്ടിയുടെ അമ്മ നേരത്തെ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രഞ്ചിന് കൈമാറിയിട്ടുണ്ട്.


Share it:

Gulf

Post A Comment: