വെയിൽസ്: മദ്യലഹരിയിൽ ഡ്രൈവർ ഇരു വീലുകളും പഞ്ചറായ വാഹനം ഓടിച്ചത് 16 കിലോമീറ്ററോളം. വെയിൽസിലാണ് സംഭവം നടന്നത്. മോട്ടോർവേയിലൂടെ പഞ്ചറായ ടയറുമായി വാഹനം ഓടിച്ചപ്പോഴാണ് ഡ്രൈവർ പൊലീസിന്‍റെ പിടിയിലാകുന്നത്.
42 കാരനായ ലോറി റോസറാണ് സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിച്ചതിനെ തുടർന്ന് മോട്ടോർവേയിലൂടെ ഈ സാഹസികയാത്ര നടത്തിയത്. യാത്രയിൽ മുന്നിലെയും പിന്നിലെയും ടയർ നഷ്ടപ്പെട്ടതും, സ്റ്റീൽ ഹബ്ബുകൾ തേഞ്ഞുപോയതും ഒന്നും അയാൾ അറിഞ്ഞില്ല.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അയാൾ വാഹനം ഓടിച്ചു കൊണ്ടിരുന്നു. ജൂൺ 26 ന് രാത്രി ലാങ്കിഫെലാച്ചിലെ ജംക്ഷൻ 46 -ൽ വച്ചായിരുന്നു സംഭവം. ഒരു വശത്തെ രണ്ട് ടയറുകൾ ഇല്ലാതെ അയാൾ വാഹനം ഓടിക്കുന്നത് കണ്ട് റോഡിലെ മറ്റ് ഡ്രൈവർമാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ്, വാൻ കണ്ട് അന്തം വിട്ടു. തുടർന്ന് അയാളെ തടഞ്ഞ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി ബ്രീത്ത് അനലൈസറിൽ ഊതിച്ചു.
അയാൾ മദ്യപിച്ചിരുന്നു എന്ന് മാത്രമല്ല, നിയമപരമായ പരിധിയുടെ ഇരട്ടിയോളം മദ്യം അകത്ത് ചെന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. കോടതിയിൽ അയാൾ മദ്യപിച്ച് വാഹനമോടിച്ചതായി സമ്മതിച്ചിട്ടുണ്ട്. അതേസമയം താൻ മനഃപൂർവ്വം ചെയ്തതല്ലെന്നും, വേഗപരിധി കടന്നുവെന്ന് താൻ അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ സമയം കൊവിഡായിരുന്നുവെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
സംഭവം നടന്നതിന്റെ പിറ്റേന്ന് നടത്തിയ കൊവിഡ് ടെസ്റ്റിൽ അയാൾ പോസിറ്റീവ് ആയിരുന്നുവെന്നും അയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൊവിഡ് ബാധിച്ചത് മൂലം അയാൾക്ക് നേരെ ചിന്തിക്കാൻ സാധിച്ചിരുന്നിരുന്നില്ലെന്നും കോടതിയിൽ അയാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഒടുവിൽ ഇപ്പോൾ സ്വാൻസീ മജിസ്‌ട്രേറ്റ് കോടതി അയാളെ 17 മാസത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കുകയും 300 പൗണ്ട് പിഴയും ചുമത്തിയിട്ടുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ
തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വടക്കൻ ഒഡീഷയ്ക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടുമാറി സജീവമായിരിക്കുന്നു. ജൂലൈ 17മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഉത്തരേന്ത്യയിൽ വ്യാപകമായ മഴയാണ് പ്രവചിക്കുന്നത്.
ന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വടക്കൻ കേരളത്തിലും തൃശൂരിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post A Comment: