www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മങ്കിപോക്‌സ്; പകരുന്ന വിധം, രോഗ ലക്ഷണം, ചികിത്സ

All about Monkeypox-
Share it:

All about Monkeypox-


തിരുവനന്തപുരം: രാജ്യത്തെ തന്നെ ആദ്യ മങ്കി പോക്‌സ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്‌തതിനു പിന്നാലെ പ്രതിരോധ നടപടികൾ ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിക്ക് രോഗം കണ്ടെത്തിയത്. വിദേശത്തു നിന്നും മടങ്ങിയെത്തിയ 35 കാരനാണ് ലക്ഷണങ്ങൾ കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കി പോക്‌സ് ആണെന്ന് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ രോഗിയുമായി അടുത്ത സമ്പർക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണിത് 

രോഗം പകരുന്ന വിധം

കുരങ്ങ്, എലി, അണ്ണാന്‍ തുടങ്ങിയ ജീവികളില്‍ ഈ രോഗാണുബാധ കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, മാംസം, ശരീര സ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് രോഗാണുബാധ ഉണ്ടാകുന്നത്. 

രോഗം ബാധിച്ച ഒരാളില്‍ നിന്ന് മുറിവുകള്‍, ശരീര സ്രവങ്ങള്‍, നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരാം. രോഗാണു ശരീരത്തില്‍ കടന്നാല്‍ സാധാരണ 13 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രണ്ട് മുതല്‍ നാല് ആഴ്ച്ച വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടും. 


രോഗലക്ഷണങ്ങള്‍

പനി, കഠിനമായ തലവേദന, കഴലവീക്കം, നടുവേദന, സന്ധിവേദന, ക്ഷീണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പനി വന്ന് ഒന്നു മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടും. മുഖം, കൈപ്പത്തി എന്നിവിടങ്ങളിലാണ് കമിളകള്‍ കൂടുതലായി കാണപ്പെടുന്നത്.

ചികിത്സ

വൈറസ് രോഗമായതിനാല്‍ കൃത്യമായ ചികില്‍സ നിലവിലില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികില്‍സയാണ് നല്‍കുന്നത്. ഇത് രോഗം മൂലുള്ള സങ്കീർണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

പ്രതിരോധം

രോഗബാധയുള്ള ജീവികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. മൃഗങ്ങളുടെ സ്രവങ്ങള്‍, മാംസം, ശവശരീരം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ രോഗാണുബാധ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. മാംസം നന്നായി വേവിച്ച് ഭക്ഷിക്കുക. 

ഈ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രോഗാണുബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ

തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

വടക്കൻ ഒഡീഷയ്ക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടുമാറി സജീവമായിരിക്കുന്നു. ജൂലൈ 17മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഉത്തരേന്ത്യയിൽ വ്യാപകമായ മഴയാണ് പ്രവചിക്കുന്നത്. 

ന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വടക്കൻ കേരളത്തിലും തൃശൂരിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Share it:

Health

Mostreaded

Post A Comment: