ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ വിളിച്ചു കയറ്റി കൂട്ട ബലാത്സംഗം ചെയ്‌ത സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. രാജ്യ തലസ്ഥാനത്താണ് നടുക്കുന്ന സംഭവം നടന്നത്. ക്രൂരമായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ആറിനാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ രണ്ട് ദിവസത്തിന് ശേഷം പൊലീസിന് വിവരം നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് മടങ്ങും വഴി വസന്ത് വിഹാറില്‍ വച്ച് പ്രതികള്‍ ബലമായി കാറില്‍ കയറ്റുകയായിരുന്നുവെന്നാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ മൊഴി.
മൊഹിപാൽ പൂരിലെത്തി മദ്യപിച്ച ശേഷം ഇവർ പെൺകുട്ടിയുമായി ദില്ലിയിലൂടെ കാറിൽ സഞ്ചരിച്ചു. ദില്ലിയിലെ നിരത്തുകളിലൂടെ സഞ്ചരിക്കുന്നതിനിടെ കാറിൽ വച്ച് രണ്ട് പേർ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
പിന്നീട് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് വീണ്ടും ബലാത്സംഗത്തിനിരയാക്കി ഉപേക്ഷിച്ചു എന്നും പെണ്‍കുട്ടി പറയുന്നു.പൊലീസ് അന്വേഷണത്തില്‍ കുട്ടിയുടെ വീടിന് അടുത്ത് താമസിക്കുന്ന മൂന്ന് പേര്‍ അറസ്റ്റിലായി. 23 ഉം, 25ഉം, 35 വയസുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ
തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വടക്കൻ ഒഡീഷയ്ക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടുമാറി സജീവമായിരിക്കുന്നു. ജൂലൈ 17മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഉത്തരേന്ത്യയിൽ വ്യാപകമായ മഴയാണ് പ്രവചിക്കുന്നത്.
ന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വടക്കൻ കേരളത്തിലും തൃശൂരിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post A Comment: