www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1774) Idukki (1739) Mostreaded (1611) Crime (1360) National (1184) Entertainment (827) Viral (419) world (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എട്ട് വർഷത്തിനിടെ 14 വട്ടം ഗർഭഛിദ്രം; യുവതി ജീവനൊടുക്കി

Share it:



ന്യൂഡെൽഹി: എട്ട് വർഷത്തിനിടെ കാമുകൻ 14 തവണ ഗർഭഛിദ്രത്തിനു വിധേയയാക്കിയ യുവതി ജീവനൊടുക്കി. ഡെൽഹിയിലെ അപ്പാർട്ട്‌മെന്‍റിലാണ് 33 കാരിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കാമുകനുമായി ലിവിങ് ടുഗദർ റിലേഷനിലായിരുന്നു യുവതി. ഈ സമയത്താണ് കാമുകൻ യുവതിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിനു വിധേയമാക്കി വന്നത്.  

തെക്കുകിഴക്കൻ ദില്ലിയിലെ ജയ്ത്പൂർ മേഖലയിൽ ജൂലൈ അഞ്ചിനാണ് സംഭവം. വിവാഹവാഗ്ദാനം നൽകിയാണ് യുവാവ് ലിവിങ് റിലേഷൻ ആരംഭിച്ചത്. എന്നാൽ വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചെന്നും ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നും യുവതി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. 

ഭർത്താവുമായി വേർപിരിഞ്ഞാണ് യുവതി താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നോയിഡയിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

യുവതിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിഹാറിലെ മുസാഫർപൂരിൽ താമസിക്കുന്ന യുവതിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അവർക്ക് വിട്ടുകൊടുക്കുകയും ചെയ്‌തു. 

സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ) എന്നിവ പ്രകാരമാണ് കേസെടുത്തത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ ഭർത്താവിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഭാര്യയുമായി എട്ട് വർഷം മുമ്പ് വേർപിരിഞ്ഞതായി ഇയാൾ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ

തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

വടക്കൻ ഒഡീഷയ്ക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടുമാറി സജീവമായിരിക്കുന്നു. ജൂലൈ 17മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഉത്തരേന്ത്യയിൽ വ്യാപകമായ മഴയാണ് പ്രവചിക്കുന്നത്. 

ന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വടക്കൻ കേരളത്തിലും തൃശൂരിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Share it:

National

Post A Comment: