ഇടുക്കി: പൊലീസ് ജീപ്പും സ്‌കൂൾ ബസും കൂട്ടിയിടിച്ച് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ഇടുക്കി അടിമാലിയിലാണ് അപകടം നടന്നത്. ശാന്തൻപാറ ഭാഗത്തേക്ക് പോയ പോലീസ് ജീപ്പും അടിമാലിയിലെ സ്വകാര്യ സ്‌കൂൾ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയിൽ പൊലീസ് ജീപ്പിന്‍റെ വശം തകർന്നു. സ്‌കൂൾ ബസിലുണ്ടായിരുന്ന കുട്ടികൾ പരുക്കേൽക്കാതെ രക്ഷപെട്ടു.
അടിമാലി ശല്യംപാറയ്ക്ക് സമീപത്ത് വെള്ളത്തൂവൽ കല്ലാർകുട്ടി റോഡിലെ പണ്ടാരപ്പടി കോലഞ്ചേരി വളവിലാണ് അപകടം നടന്നത്. സ്വകാര്യ മാനേജ്മെന്‍റ് സ്‌കൂളായ വിശ്വദീപ്‌തിയിലെ സ്‌കൂൾ ബസും പൈനാവ് ഡി.പി.ഒയിലെ പൊലീസ് വാഹനവുമാണ് അപകടത്തിൽപ്പെട്ടത്.
ഒരു വനിതാ കോൺസ്റ്റബിളും നാല് പൊലീസുകാരുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിൽ രണ്ട് പേരെ വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളെജ് ആശുത്രിയിലേക്ക് കൊണ്ടു പോയി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
വിരൽ ചൂണ്ടി ഭീഷണി; പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനം
ഇടുക്കി: തർക്കപരിഹാരത്തിനെത്തിയവരെ വിരൽ ചൂണ്ടി ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ സേനക്കുള്ളിൽ അമർഷം പുകയുന്നു. ഇടുക്കി ഹൈറേഞ്ച് മേഖലയിലെ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട് ഒത്ത് തീർപ്പ് ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ ക്രൈസ്‌തവ വൈദികർ അടക്കമുള്ളവർക്ക് നേരെയാണ് പൊലീസ് സ്റ്റേഷനിൽ ഗ്രേഡ് എസ്.ഐ റാങ്കിലുള്ള ഉഗ്യോഗസ്ഥൻ ഭീഷണി മുഴക്കിയത്.
വൈദിക വേഷത്തിൽ നിന്നവരോട് പോലും എടാ, പോടാ വിളിയോടെയായിരുന്നു ഇയാളുടെ ആക്രോശം. സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ പരിധിയിലാണ് ഉദ്യോഗസ്ഥൻ.
അതേസമയം വിവാദ ഉദ്യോഗസ്ഥനെതിരെ സേനക്കുള്ളിൽ തന്നെ അമർഷം പുകയുന്നതായിട്ടാണ് റിപ്പോർട്ട്. സൈക്കോ സ്വഭാവമുള്ള ഇയാൾ കാരണം പൊലീസ് സ്റ്റേഷനു തന്നെ കളങ്കം ഉണ്ടായതായി സ്പെഷ്യൽ ബ്രാഞ്ചിനു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. നിരന്തരം സേനയെ പ്രശ്‌നത്തിലാക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
സൈക്കോ സ്വഭാവമാണ് ഇയാൾക്കെന്നാണ് ഉന്നത ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നത്. പകൽ സമയങ്ങളിൽ മൊബൈലിൽ സുവിശേഷം കേട്ടുകൊണ്ടിരിക്കുന്നതാണ് ഇയാളുടെ പ്രധാന നേരമ്പോക്ക്. സദാ സമയം ഭക്തിമാർഗത്തിലുള്ള ഇയാൾക്ക് വൈദികർ, രാഷ്ട്രീയ പ്രവർത്തകർ, പൊതു പ്രവർത്തകർ, മത നേതാക്കൾ എന്നിവരെ കാണുമ്പോൾ അവരെ അവഹേളിക്കുന്നത് പതിവ് രീതിയാണത്രേ.
സ്വഭാവ ദൂഷ്യത്തിനു നടപടി നേരിടുകയോ മേലുദ്യോഗസ്ഥരുടെ ശാസന ലഭിക്കുകയോ ചെയ്‌താൽ ഒറ്റക്ക് പെറ്റി പിടിക്കാൻ ഇറങ്ങുന്നതാണത്രേ ഇയാളുടെ രീതി. പൊലീസ് വാഹനം ലഭിച്ചില്ലെങ്കിൽ കാൽനടയായി നടന്ന് വഴിയെ പോകുന്നവരെ തടഞ്ഞു നിർത്തി പെറ്റി അടിച്ചാണ് കലിപ്പ് തീർക്കുന്നതത്രേ. കഴിഞ്ഞ ദിവസത്തെ സംഭവം വിവാദമായതോടെ സമാനമായി ഇയാൾ പെറ്റി പിടിക്കാൻ ഇറങ്ങിയത് ചർച്ചയായിരുന്നു. ടൗണിൽ പ്രധാന പരിപാടി നടക്കുന്നതിനിടെയാണ് ഇയാൾ പെറ്റി ബുക്കുമായി നടന്നത്.
Post A Comment: