ലോസാഞ്ചൽസ്: സുഹൃത്തുക്കളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് സൗന്ദര്യ റാണിമാരുടെ മിന്നുകെട്ട്. മിസ് അർജന്‍റീന മരിയാന വരേല, മിസ് പ്യൂവർട്ടോറിക്ക ഫാബിയോല വാലന്‍റൈൻ എന്നിവരാണ് അപ്രതീക്ഷിതമായി വിവാഹിതരായ വിവരം പുറത്തുവിട്ടത്.
ഒരു വർഷമായി അടുത്ത സുഹൃത്തുക്കൾ പോലും അറിയാതെ തങ്ങൾ പ്രണയിക്കുകയായിരുന്നുവെന്നാണ് സൗന്ദര്യറാണിമാർ പറയുന്നത്. തങ്ങൾ ആദ്യം കണ്ടതുമുതലുള്ള നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
രണ്ട് സൗന്ദര്യറാണിമാരുടെ വിവാഹ വാർത്ത ഇപ്പോൾ സൈബർ ലോകത്ത് വ്യാപക ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. 2021 മാര്‍ച്ച് 27ന് ബാങ്കോക്കിലെ ഷോ ഡിസി ഹാളില്‍ നടന്ന മിസ് ഗ്രാന്‍റ് ഇന്‍റര്‍നാഷനല്‍ സൗന്ദര്യ മത്സരത്തിലാണ് ഇരുവരും ആദ്യമായി കണ്ടത്.
കൊവിഡ് കാരണം നടക്കാതെ പോയ 2020, 2021 വര്‍ഷത്തെ സൗന്ദര്യമത്സരങ്ങള്‍ ഒന്നിച്ചായിരുന്നു അന്ന് നടന്നത്. അതില്‍, 2020-ലെ മത്സരത്തിലാണ് ഇരുവരും പങ്കെടുത്തത്. മത്സരത്തില്‍ ഇരുവരും ആദ്യ പത്തില്‍ തന്നെ ഇടം നേടി. അതിനുശേഷം, മോഡലിങ് രംഗത്ത് സജീവമായി നില്‍ക്കുകയായിരുന്നു ഇരുവരും.
ഫാബിയോല ന്യൂയോര്‍ക്കിലെ പ്രമുഖമായ മോഡലിങ് ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്നു. മരിയാന വരേലയാവട്ടെ, മോഡലിങിനൊപ്പം, ലിംഗ സമത്വം അടക്കമുള്ള വിഷയങ്ങളില്‍ നടന്ന രാജ്യാന്തര കാമ്പെയിനുകളുടെ മുഖമായി മാറുകയും ചെയ്തു. വല്ലപ്പോഴും കാണുമ്പോള്‍ ഒന്നിച്ചുള്ള സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതല്ലാതെ, ഇരുവരും ഒന്നിച്ച് പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടേയില്ല എന്നു തന്നെ പറയാം.
അങ്ങനെയിരിക്കെയാണ്, സൗന്ദര്യ മത്സര വേദിയിലെ ആദ്യ കൂടിക്കാഴ്ച കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം, ഇക്കഴിഞ്ഞ ദിവസം, അവര്‍ ഇരുവരും ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്-അവരുടെ വിവാഹ വീഡിയോ. അതെ, ഒരു വര്‍ഷമായി ആരുമറിയാതെ രഹസ്യമായി വെച്ചിരുന്ന പ്രണയം പരസ്യമാക്കുക കൂടിയായിരുന്നു അവര്‍. മത്സരം കഴിഞ്ഞതിനു ശേഷം തങ്ങളിരുവരും പ്രണയബദ്ധരായിരുന്നുവെന്നും ഒടുവിലിപ്പോള്‍ വിവാഹിതരായിരിക്കുകയാണെന്നും ഇരുവരും ട്വിറ്ററില്‍ കുറിച്ചു.
ഇരുവരും ചേര്‍ന്നുള്ള മനോഹര നിമിഷങ്ങളാണ് ആ വീഡിയോയിലുള്ളത്. ഒന്നിച്ചുള്ള യാത്രകളിലെ റൊമാന്‍റിക് ദൃശ്യങ്ങള്‍, പ്രണയവേളകളിലെ മധുര നിമിഷങ്ങള്‍, പ്രൊപ്പോസ് ചെയ്യുന്ന രംഗം എന്നിങ്ങനെ തങ്ങളുടെ ജീവിതത്തില വര്‍ണാഭമായ നിമിഷങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ ചേര്‍ത്തുവെച്ചാണ് ഈ വീഡിയോ അവര്‍ തയ്യാറാക്കിയത്. ഇരുവരുടെയും രാജ്യങ്ങളായ അര്‍ജന്‍റീനയിലും പ്യവര്‍ട്ടോറിക്കയിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: