ചെന്നൈ: പനിക്കുള്ള കുത്തിവയ്പ്പെടുത്തതിനു പിന്നാലെ ആറ് വയസുകാരൻ മരിച്ച സംഭവത്തിൽ വ്യാജ ഡോക്‌ടർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വിരുദ നഗർ ജില്ലയിലാണ് സംഭവം നടന്നത്. ഇവിടെ ഡോക്‌ടർ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന കാതറിൻ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കവി ദേവനാഥൻ എന്ന കുട്ടിയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് പിതാവ് മഹേശ്വരനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
കുട്ടിയ്ക്ക് കാതറിൻ കുത്തിവെപ്പ് നൽകിയതായി പിതാവ് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ കുത്തിവെപ്പ് എടുത്ത ഭാഗത്ത് നീര് വരാൻ തുടങ്ങി. അസഹ്യമായ വേദയിൽ കുട്ടി കരയുന്നുണ്ടായിരുന്നുവെന്നും പിതാവ് നൽകി. പിന്നാലെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
മഹേശ്വരന്‍റെ ആവശ്യപ്രകാരം ആശുപത്രിയിലെ ഡോക്ടർ പാരസെറ്റമോൾ കുത്തിവെച്ചു. എന്നാൽ വീട്ടിലേക്ക് മടങ്ങവെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ രാജപാളയം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മഹേശ്വരന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും അന്വേഷണം ആരംഭിച്ചു.
കേസ് അന്വേഷിക്കുന്ന സംഘം കാതറിൻ ക്ലിനിക്കിലെത്തി പരിശോധന നടത്തിയിരുന്നു. അവർ ഒരു യോഗ്യതയുള്ള മെഡിസിനൽ പ്രാക്ടീഷണറല്ലെന്ന് കണ്ടെത്തുകയും ചെയ്തു. കാതറിന്‍റെ ക്ലിനിക്കിൽ നിന്ന് നിരവധി മരുന്നുകളും കുത്തിവയ്പ്പുകളും സംഘം കണ്ടെടുത്തു. കാതറിൻ കുത്തിവയ്പ്പ് നടത്തിയ ഭാഗം സെപ്റ്റിക് ആയി മാറിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാതറിനെ അറസ്റ്റ് ചെയ്യുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
16 കാരനെ മദ്യം നൽകി പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപിക അറസ്റ്റിൽ
തൃശൂർ: വീട്ടിൽ ട്യൂഷനു ചെന്ന 16 കാരനെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം നടന്നത്. വിദ്യാർഥി മാനസികമായി പ്രശ്നം കാണിച്ചു തുടങ്ങിയതോടെ വീട്ടുകാർ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.
അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.
അധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്‍ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും.
Post A Comment: