കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 55 രൂപയും പവന് 440 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. തിങ്കളാഴ്ചയും സ്വർണവില പവന് 80 രൂപ കുറഞ്ഞിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ പവന് 37,600 രൂപയായിരുന്നു പവന്. നവംബർ നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത്. പവന് 36,880 രൂപ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
Post A Comment: