ഇടുക്കി: വഴിയരികിൽ പുലിയുടെ ജഡം കണ്ടെത്തി. ഇടുക്കി വണ്ടിപ്പെരിയാറിലെ മഞ്ചുമലയിൽ നിന്നും രാജമുടിക്ക് പോകുന്ന വഴിയരികിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. സമീപത്തെ മറ്റൊരു പുലിയെ കണ്ടതായും നാട്ടുകാർ പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു. അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ ജില്ലയിൽ ആക്രമിക്കാനെത്തിയ പുലിയെ ഗൃഹനാഥൻ കൊലപ്പെടുത്തിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

Post A Comment: