കാഞ്ഞങ്ങാട്: കോളെജ് വിദ്യാർഥിനി ജീവനൊടുക്കിയത് കാമുകൻ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭയന്നാണെന്ന് പൊലീസ്. നന്ദ വിനോദിന്‍റെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ കല്ലൂരാവി മൗലക്കരിയത്ത് സിദ്ധിഖിന്‍റെ മകൻ എം.കെ. അബ്‌ദുൾ ഷുഹൈബിനെ (20) പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി.
രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്നേഹം നടിച്ച് ഇയാൾ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ മനംനൊന്താണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച്ചയാണ് നന്ദ വീടിന്‍റെ മുകൾ നിലയിൽ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചത്. യുവാവുമായി പെൺകുട്ടി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജീവനൊടുക്കിയത്. മരണത്തിനു മുമ്പ് ഷുഹൈബ് നന്ദയ്ക്ക് മൊബൈലിൽ സന്ദേശം അയച്ചതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
മൂന്നാറിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിൽ മൂന്നാറിനു സമീപം ചിന്നാറിലായിരുന്നു സംഭവം. മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിർത്തി.
മദ്യലഹരിയിൽ കാട്ടാനയുടെ സമീപത്തേക്ക് ഇവർ നീങ്ങി. ഇതിനിടെ മറ്റൊരു വാഹനം ഫോൺ മുഴക്കുകയും സമീപത്തുണ്ടായിരുന്ന ആൾ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഫോട്ടോ ഫ്ലാഷും വാഹനത്തിന്‍റെ ഹോണും മുഴങ്ങിയതോടെ കാട്ടാന പ്രകോപിതനായി സഞ്ചാരിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
Post A Comment: