വാഹനങ്ങൾക്കുള്ളിൽ പാമ്പുകൾ പതുങ്ങിയിരിക്കുന്നത് സാധാരണമാണ്. ഇത്തരത്തിൽ സ്‌കൂട്ടറിനുള്ളിൽ കയറികൂടിയ മൂർഖനെ പുറത്തെടുക്കുന്ന യുവാവിന്‍റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പരിസ്ഥിതി പ്രവർത്തകനായ അവിനാശ് യാദവാണ് പാമ്പിനെ പിടികൂടുന്നത്.
സ്‌കൂട്ടറിന്‍റെ മുൻ ഭാഗത്താണ് ഭീമൻ മൂർഖൻ കയറികൂടിയത്. തുടർന്ന് വാഹനത്തിന്‍റെ മുൻ ഭാഗം അഴിച്ചുമാറ്റിയ ശേഷം സ്‌കൂഡ്രൈവറും കൈയും ഉപയോഗിച്ചാണ് ഇയാൾ പാമ്പിനെ പുറത്തേക്ക് എടുക്കുന്നത്.
ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേർ വീഡിയോ കണ്ടു കഴിഞ്ഞു. അതേസമയം വെറുംകൈകൊണ്ട് പാമ്പിനെ പിടിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
മൂന്നാറിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിൽ മൂന്നാറിനു സമീപം ചിന്നാറിലായിരുന്നു സംഭവം. മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിർത്തി.
മദ്യലഹരിയിൽ കാട്ടാനയുടെ സമീപത്തേക്ക് ഇവർ നീങ്ങി. ഇതിനിടെ മറ്റൊരു വാഹനം ഫോൺ മുഴക്കുകയും സമീപത്തുണ്ടായിരുന്ന ആൾ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഫോട്ടോ ഫ്ലാഷും വാഹനത്തിന്‍റെ ഹോണും മുഴങ്ങിയതോടെ കാട്ടാന പ്രകോപിതനായി സഞ്ചാരിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
Post A Comment: