കോഴിക്കോട്: ഭർത്താവുമായുള്ള കുടുംബ പ്രശ്‌നം തീർക്കാൻ സ്റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങിയ എസ്.ഐയ്ക്ക് സസ്പെൻഷൻ. കൽപ്പറ്റ എസ്.ഐ അബ്‌ദുൾ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും സസ്പെൻഡ് ചെയ്‌തത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കുടുംബ ബന്ധം തകർക്കാൻ എസ്.ഐ ശ്രമിക്കുന്നുവെന്നു കാട്ടി യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി. കുടുംബ പ്രശ്നം പരിഹരിക്കുന്നതിനായിട്ടാണ് യുവതി പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. ഈ സമയത്ത് എടച്ചേരി എസ്.ഐ ആയിരുന്നു അബ്‌ദുൾ സമദ്.
യുവതിയുമായി അടുപ്പത്തിലായ ഇയാൾ പിന്നീട് യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടുപോയി. ചിത്രങ്ങൾ പകർത്തുകയും പിന്നീട് വീട് വിട്ട് ഇറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
അന്വേഷണ വിധേയമായി ഇയാളെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റി. ഇതിനു ശേഷവും ഭീഷണി തുടർന്നതോടെ ഭർത്താവും മക്കളും കണ്ണൂർ റേഞ്ച് ഡിഐജിക്ക് പരാതി നൽകുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
മൂന്നാറിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിൽ മൂന്നാറിനു സമീപം ചിന്നാറിലായിരുന്നു സംഭവം. മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിർത്തി.
മദ്യലഹരിയിൽ കാട്ടാനയുടെ സമീപത്തേക്ക് ഇവർ നീങ്ങി. ഇതിനിടെ മറ്റൊരു വാഹനം ഫോൺ മുഴക്കുകയും സമീപത്തുണ്ടായിരുന്ന ആൾ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഫോട്ടോ ഫ്ലാഷും വാഹനത്തിന്‍റെ ഹോണും മുഴങ്ങിയതോടെ കാട്ടാന പ്രകോപിതനായി സഞ്ചാരിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
Post A Comment: