കലബുറഗി: വീട്ടിൽ ശൗച്യാലയമില്ലാത്തതിനാൽ പ്രാഥമികാവശ്യം നിർവഹിക്കാൻ വൈകിട്ട് പുറത്തിറങ്ങിയ 14 കാരിയെ 16 കാരൻ ബലാത്സംഗം ചെയ്‌തു കൊന്നു. കർണാടകയിലെ കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 16 കാരൻ അറസ്റ്റിലായിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് സംഭവം. വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സെക്‌സ് വീഡിയോകൾക്ക് അടിമയായ 16 വയസുള്ള ഐടിഐ വിദ്യാർഥിയെയും അതേ ഗ്രാമത്തിലെ മറ്റൊരു താമസക്കാരനെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്‌തു.
പെൺകുട്ടിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ആളുകൾ പ്രതിഷേധിച്ചു. അഫ്‌സൽപൂർ സ്വദേശിയായ പെൺകുട്ടി പഠനത്തിനായി ബന്ധുവിനൊപ്പമാണ് കഴിഞ്ഞ മൂന്ന് വർഷമായി താമസിക്കുന്നത്.
ദീപാവലി അവധിക്കാലം നാട്ടിൽ ചിലവഴിച്ച ശേഷം ഗ്രാമത്തിൽ തിരിച്ചെത്തിയതായിരുന്നു പെൺകുട്ടി. ശൗച്യാലയത്തിൽ പോകുന്നതിനായി ഇറങ്ങിയ പെൺകുട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും മടങ്ങി വരാത്തത് കണ്ട് പരിഭ്രാന്തരായ ബന്ധുക്കൾ പരിസരത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് കരിമ്പിൻ തോട്ടത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.
ഈ പ്രദേശങ്ങളിലെ പല ഗ്രാമീണ വീടുകളിലും ശൗച്യാലയം ഇല്ലാത്തതിനാൽ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ രാത്രികളിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഇരയാകുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
മൂന്നാറിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിൽ മൂന്നാറിനു സമീപം ചിന്നാറിലായിരുന്നു സംഭവം. മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിർത്തി.
മദ്യലഹരിയിൽ കാട്ടാനയുടെ സമീപത്തേക്ക് ഇവർ നീങ്ങി. ഇതിനിടെ മറ്റൊരു വാഹനം ഫോൺ മുഴക്കുകയും സമീപത്തുണ്ടായിരുന്ന ആൾ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഫോട്ടോ ഫ്ലാഷും വാഹനത്തിന്‍റെ ഹോണും മുഴങ്ങിയതോടെ കാട്ടാന പ്രകോപിതനായി സഞ്ചാരിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
Post A Comment: