ജോധ്‌പൂർ: വിവാഹച്ചടങ്ങിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് മരണം. രാജസ്ഥാനിലെ ജോധ്‌പൂരിലെ ഭുംഗ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടികളടക്കം 60 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
ഇവരിൽ 42 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച്ച വൈകിട്ടാണ് അപകടം നടന്നത്. പരുക്കേറ്റവരെ ജയ്‌പൂർ മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 51 പേർക്ക് 35 മുതൽ 60 ശതമാനം വരെയും 11 പേർക്ക് 80 മുതൽ 100 ശതമാനം വരെയും പൊള്ളലേറ്റിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ഷാരോൺ വധം; ഗ്രീഷ്‌മ മൊഴി മാറ്റി
തിരുവനന്തപുരം: ആൺ സുഹൃത്തിനെ ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മ മൊഴി മാറ്റി. ക്രൈംബ്രാഞ്ചിന്‍റെ സമ്മർദത്തെ തുടർന്നാണ് കുറ്റസമ്മതം നടത്തിയെന്ന് ഗ്രീഷ്‌മ കോടതിയിൽ പറഞ്ഞു.
അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നല്‍കിയത്.
രഹസ്യമൊഴി പെന്‍ ക്യാമറയില്‍ കോടതി പകര്‍ത്തിയിട്ടുണ്ട്. പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിന്‍റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
വേറെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചത്. ഇപ്പോഴത്തെ മൊഴി ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.
കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കോളജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
Post A Comment: