ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് തീരം തൊട്ടു. ഇതോടെ ചെന്നൈ ഉൾപ്പെടെ തമിഴ്‌നാടിന്‍റെ തീര പ്രദേശങ്ങളിൽ മഴ ശക്തമായി. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യുനമർദം ആകുമെന്നാണ് പ്രവചനം. നിലവിൽ 65 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശുന്നത്.
വടക്ക് പടിഞ്ഞാറൻ ദിശയിലാണ് കാറ്റിന്‍റെ സഞ്ചാരം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍ , കടലൂര്‍ വിഴുപ്പുറം റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജില്ലാഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതുചേരി മുതൽ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
Post A Comment: