ഇടുക്കി: ഉടമ സ്ഥലത്തില്ലാത്തപ്പോൾ വാഹനവുമായി കറങ്ങാനിറങ്ങിയ തൊഴിലാളിയും ജീപ്പും പുഴയിൽ വീണു. ഇതര സംസ്ഥാന തൊഴിലാളി ഓടിച്ച ടാറിങ് ജീപ്പാണ് കല്ലാർ പുഴയിലേക്ക് മറിഞ്ഞത്. അപകട സാധ്യത കൂടിയ പ്രദേശമാണെങ്കിലും തൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടു.
രാമക്കൽമേട് - ശാന്തിപുരം റോഡിന്‍റെ അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരന്‍റെ ടാറിങ് ജീപ്പാണ് അഥിതി തൊഴിലാളിയോടൊപ്പം വെള്ളിയാഴ്ച്ച രാവിലെ കല്ലാർ ഡാമിന് സമീപം പുഴയിലേക്ക് മറിഞ്ഞത്.
മഴമൂലം ഇന്നലെ പണികൾ ഇല്ലാതിരുന്നതിനാൽ കരാറുകാരന്‍റെ തൊഴിലാളികൾ താമസിക്കുന്ന താന്നിമൂടിന് സമീപത്തെ കെട്ടിടത്തിൽ നിന്നും അഥിതി തൊഴിലാളി ഉടമയറിയതെ കല്ലാറിലേക്ക് വാഹനവുമായി പോകുകയായിരുന്നു.
ഇതിനിടയിൽ കല്ലാർ ബഥനി ആശ്രമത്തിന് സമീപം നിയന്ത്രണം വിട്ട വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. പുഴയിൽ വലിയ താഴ്ചയും, അടിയൊഴുക്കും, ചെളിയും നിറഞ്ഞ് അപകടകരമായ അവസ്ഥയുള്ള സ്ഥലത്താണ് വാഹനം മറിഞ്ഞത്. എന്നാൽ വാഹനത്തിനൊപ്പം മറിയാതെ വെള്ളത്തിലേക്ക് ചാടിയ തൊഴിലാളി നീന്തി കരക്കെത്തുകയായിരുന്നു.
ഈ പുഴയിൽ അപകടത്തിൽപെട്ടവരിൽ ചുരുക്കം ചിലർ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ. മുൻപ് ഇത്തരത്തിൽ വാഹനവുമായി മറിഞ്ഞ ഡ്രൈവറുടെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞാണ് ലഭിച്ചത്. കഴിഞ്ഞ ഏതാനം മാസം മുമ്പ് അപകടത്തിൽ പെട്ട എട്ടാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹവും മൂന്നാം നാൾ ആണ് ലഭിച്ചത്. പൂർണമായും പുഴയിലേക്ക് താഴ്ന്ന വാഹനം ജെസിബിയുടെ സഹായത്താലാണ് തിരികെ എടുത്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ഷാരോൺ വധം; ഗ്രീഷ്‌മ മൊഴി മാറ്റി
തിരുവനന്തപുരം: ആൺ സുഹൃത്തിനെ ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മ മൊഴി മാറ്റി. ക്രൈംബ്രാഞ്ചിന്‍റെ സമ്മർദത്തെ തുടർന്നാണ് കുറ്റസമ്മതം നടത്തിയെന്ന് ഗ്രീഷ്‌മ കോടതിയിൽ പറഞ്ഞു.
അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നല്‍കിയത്.
രഹസ്യമൊഴി പെന്‍ ക്യാമറയില്‍ കോടതി പകര്‍ത്തിയിട്ടുണ്ട്. പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിന്‍റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
വേറെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചത്. ഇപ്പോഴത്തെ മൊഴി ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.
കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കോളജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
Post A Comment: