ചെന്നൈ: തീരത്തേക്ക് വീശിയടിച്ച മാൻഡസ് ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ പരക്കെ നാശനഷ്‌ടം. തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽപെട്ടും വൈദ്യുതാഘാതമേറ്റും നാല് പേർ മരിച്ചു. 200 ലേറെ പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. തീര പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
ചെന്നൈയിൽ താഴ്ന്നയിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ചെന്നൈ നഗരത്തിലാകെ 400 മരങ്ങളാണ് കടപുഴകി വീണത്. വെള്ളം കയറിയതിനാൽ 15 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഇത് പലയിടത്തും വൈദ്യുത ബന്ധം തകരാറിലാക്കി.
പുതുച്ചേരി, കാരയ്ക്കാൽ തുടങ്ങിയ മേഖലകളിലും ശക്തമായ മഴയും കാറ്റുമുണ്ടായി. ചെന്നൈ വിമാനത്തവളത്തിൽ നിന്ന് 27 വിമാനങ്ങളുടെ സർവീസ് വൈകി. തീരമേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. അന്‍പതിലധികം ബോട്ടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ആൺകുട്ടിയെ പീഡിപ്പിച്ചു; 45 കാരൻ അറസ്റ്റിൽ
കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് കഞ്ചാവ് നൽകിയ ശേഷം പീഡിപ്പിച്ചു. 14 കാരനായ ആൺ കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് വിദ്യാർഥിയെ പീഡിപ്പിച്ചത്. ഇയാളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Post A Comment: