കൊല്ലം: ആരുമില്ലാതിരുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച 72 കാരൻ അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പെൺകുട്ടിയുടെ വീടുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. വീട്ടിൽ ആളില്ലാത്ത സമയത്ത് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിക്കുകയായിരുന്നു.
ഉളിയക്കോവില്‍, നിധിന്‍ നിവാസില്‍ ബേബി രാജ്(72) ആണ് പിടിയിലായത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ഭീഷണി ഭയന്ന് വിവരം പുറത്ത് പറയാതിരുന്ന കുട്ടി പിന്നീട് സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ കൗണ്‍സിലിങ്ങിനിടയിലാണ് പീഡനവിവരം പറഞ്ഞത്.
തുടര്‍ന്ന്, കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌ത ഈസ്റ്റ് പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ അരുണിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രഞ്ജു, ബാലചന്ദ്രന്‍, എഎസ്‌ഐ ബിന്ദു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ആൺകുട്ടിയെ പീഡിപ്പിച്ചു; 45 കാരൻ അറസ്റ്റിൽ
കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് കഞ്ചാവ് നൽകിയ ശേഷം പീഡിപ്പിച്ചു. 14 കാരനായ ആൺ കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് വിദ്യാർഥിയെ പീഡിപ്പിച്ചത്. ഇയാളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Post A Comment: