www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോക്‌പിറ്റിൽ കയറാൻ ശ്രമം; ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

Share it:



കൊച്ചി: യുവ നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് ദുബായില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. നടന്‍ വിമാനത്തിന്‍റെ കോക് പിറ്റില്‍ കയറാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഇയാളെ ഇറക്കി വിടുകയായിരുന്നുവെന്നുമാണ് വിവരം. 

നടൻ ഇപ്പോള്‍ ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്‌തു വരികയാണെന്നും വിശ്വസ്‌ത കേന്ദ്രങ്ങളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. യാത്രയ്ക്കായി വിമാനത്തില്‍ കയറിയ താരം കോക്ക് പിറ്റിലേക്ക് അധിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു.  

തുടര്‍ന്ന് കോക്ക്പിറ്റില്‍ കയറാന്‍ ആവില്ലെന്നും സീറ്റില്‍ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാര്‍ താരത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതെ ഇരുന്നതോടെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. 

വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്‌തു. അതിനു പിന്നാലെയാണ് ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ താരത്തെ കസ്റ്റഡിയിലെടുത്തത്. തമാശയ്ക്കുവേണ്ടി ചെയ്‌തതാണെന്ന് താരം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയതായാണ് പുറത്തുവരുന്ന വിവരം. 

പുതിയ ചിത്രം ഭാരത് സര്‍ക്കസിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം താരം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ദുബായില്‍ എത്തിയത്. ദുബായില്‍ വച്ച് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. പരിപാടി കഴിഞ്ഞ് സംവിധായകനും മറ്റ് അഭിനേതാക്കളും ഉള്‍പ്പടെയുള്ളവര്‍ ഇന്നലെ തന്നെ കേരളത്തിലേക്ക് തിരിച്ചിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

ആൺകുട്ടിയെ പീഡിപ്പിച്ചു; 45 കാരൻ അറസ്റ്റിൽ

കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് കഞ്ചാവ് നൽകിയ ശേഷം പീഡിപ്പിച്ചു. 14 കാരനാ‍യ ആൺ കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. 

ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് വിദ്യാർഥിയെ പീഡിപ്പിച്ചത്. ഇയാളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Share it:

Entertainment

Post A Comment: