ഇടുക്കി: ഉത്സവ സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്‌ത പൊതു പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ അഞ്ച് പേർ അറസ്റ്റിൽ. ബാംഗ്ലൂരിലെ ഒളിയിടത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
വട്ടപ്പാറ സ്വദേശികളായ റോണി റോയ്, സൂര്യ വേല്‍മുരുകന്‍, അലക്‌സ് ആഗസ്തി, അഖില്‍ പുരുഷോത്തമന്‍, ബേസില്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ വട്ടപ്പാറ സ്വദേശികളായ നരിക്കുന്നേല്‍ എബിന്‍, വിഷ്ണു, അരുണ്‍ എന്നിവർ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ 17നാണ് വട്ടപ്പാറ കാറ്റൂതി അമ്പലത്തില്‍ ഉത്സവ സമയത്ത് യുവാക്കള്‍ ആക്രമം അഴിച്ചുവിട്ടത്. പ്രദേശവാസിയായ മുരുകന്‍ എന്നയാളെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
അക്രമി സംഘത്തിലെ മൂന്ന് പേർ അന്ന് തന്നെ പിടിയിലായിരുന്നു. അഞ്ച് പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. വെട്ടേറ്റ മുരുകനെ മധുര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. ഇരുകൈകളിലും മാരകമായി മുറിവ് പറ്റിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ശ്രീലങ്കയിൽ കരകയറിയ തീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഈ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കും.
ഇതിന്‍റെ ഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാൻ തന്നെയാണ് സാധ്യതയുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കുളച്ചൽ മുതൽ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. ഫെബ്രുവരി നാല് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post A Comment: