www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1769) Idukki (1737) Mostreaded (1611) Crime (1359) National (1184) Entertainment (826) Viral (419) world (418) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചിരിപ്പിക്കാതെ പോടേയ്...... ബജറ്റിനെ ന്യായീകരിച്ച പാർട്ടി സോഷ്യൽ മീഡിയ പേജിൽ പൊങ്കാലയിട്ട് പൊതുജനം

Share it:



കൊച്ചി: വൻ വിലക്കയറ്റത്തിനു കാരണമാകുന്ന സംസ്ഥാന ബജറ്റിനെ ന്യായീകരിച്ച സിപിഎം ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ പൊങ്കാല ഇട്ട് പൊതുജനം. ഇൻസ്റ്റഗ്രാം, ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളിലാണ് രൂക്ഷമായ വിമർശനം ഉയരുന്നത്.

ബജറ്റ് മികച്ചതാണെന്ന തരത്തിലുള്ള പോസ്റ്റുകൾക്കാണ് പൊതുജനത്തിന്‍റെ ഭാഗത്ത് നിന്നും രൂക്ഷമായ വിമർശനം ഉയരുന്നത്. അതേസമയം പതിവിന് വിരുദ്ധമായി പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ന്യായീകരണം ഉണ്ടാകാത്തതും ശ്രദ്ധേയമായി.  

എങ്ങനെ ഇതിനെ ന്യായീകരിക്കാനാകുന്നുവെന്നാണ് പല പോസ്റ്റുകൾക്കും കമന്‍റായി വരുന്നത്. ട്രോളുകളും നിരവധിയായി വരുന്നുണ്ട്. 

സമസ്ഥ മേഖലയിലും വിലക്കയറ്റത്തിനു കാരാണമാകുന്ന നിർദേശങ്ങളാണ് ബജറ്റിൽ ഉള്ളതെന്ന വിമർശനമാണ് ഉയരുന്നത്. നികുതികൾ കുത്തനെ കൂട്ടിയതോടെ സാധാരണക്കാരന് ജീവിത ചിലവ് വർധിക്കും. ഇന്ധനവിലയും മദ്യവിലയും വൈദ്യുതി നിരക്കും കൂടുമെന്നാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ നിർദേശം.

മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ രണ്ടിനും വലി കൂടും എന്ന് ഉറപ്പായി. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. 

ഇതിലൂടെ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഉയരുന്ന ഇന്ധന വിലയ്ക്കൊപ്പം സുരക്ഷാ സെസ്സ് കൂടി ചേര്‍ന്നാല്‍ വീണ്ടും സാധരണക്കാരുടെ കീശ കാലിയാക്കും എന്ന് ഉറപ്പായി. ഇന്ധന വില ഉയരുന്നത് സമസ്ത മേഖലയിലും വിലക്കയറ്റത്തിനു കാരണമാകും.  

കൂടാതെ, വിദേശ മദ്യ വിലയും കൂടും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ശ്രീലങ്കയിൽ കരകയറിയ തീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഈ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കും.

ഇതിന്‍റെ ഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാൻ തന്നെയാണ് സാധ്യതയുണ്ട്. 

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കുളച്ചൽ മുതൽ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. ഫെബ്രുവരി നാല് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Share it:

Kerala

Post A Comment: