തിരുവനന്തപുരം: വിമാനക്കൂലി കുറയ്ക്കാന്‍ പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം.
അമിത വിമാനക്കൂലി നിയന്ത്രിക്കാന്‍ കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.
വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി തയാറാക്കും. ഇതിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ നീക്കിവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.
കേരളം കടക്കെണിയില്‍ അല്ലെന്നും കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. വായ്പയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റേത് യാഥാസ്ഥിതിക സമീപനമാണ്. ഇതു വളര്‍ച്ചയെ ബാധിക്കും.
കേരളത്തിന്‍റെ കടമെടുപ്പു പരിധിയില്‍ കേന്ദ്രം കുറവു വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പു പരിധിയില്‍ 4000 കോടിയുടെ കുറവാണ് വരുത്തിയത്. ഇതു സംസ്ഥാനത്തിന്‍റെ വളര്‍ച്ചയെ ബാധിക്കുന്ന നടപടിയാണെന്നും ധനമന്ത്രി പറഞ്ഞു.
Post A Comment: