തിരുവനന്തപുരം: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടി വീഴ്ത്തി. വെഞ്ഞാറമൂടിലായിരുന്നു സംഭവം. മാണിക്കോട് ക്ഷേത്ര അഡ്വൈസറി കമ്മിറ്റി സെക്രട്ടറികൂടിയായ വയ്യേറ്റ് വാമദേവനാ(63)ണ് വെട്ടേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 9:30 ഓടെ ആയിരുന്നു സംഭവം. മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന മുന്നൊരുക്ക പ്രവർത്തനങ്ങൾ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് സംഭവം.
വാമദേവനെ യുവാവ് വന്നു വിളിക്കുകയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതിനിടെ കയ്യിൽ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് വെട്ടുകുമായിരുന്നു. യുവാവ് വാമദേവന്‍റെ കഴുത്തിന് നേരെയാണ് വെട്ടുകത്തി വീശിയത്.
ഇത് തടയാൻ ശ്രമിക്കുന്നതിനിടെ വാമദേവന്‍റെ ഇരു കൈകൾക്കും വെട്ടേറ്റു. ബഹളം കേട്ട് വാമദേവന്‍റഎ മകൾ ഓടിയെത്തിയപ്പോൾ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമിയുടെ മുഖം കണ്ട് പരിചയം ഇല്ല എന്നാണ് വാമദേവൻ പറയുന്നത്.
രണ്ടു കൈകൾക്കും ഗുരുതരമായി പരുക്കേറ്റ വാമദേവനെ ആദ്യം വെഞ്ഞാറമൂട് ഉള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ശ്രീലങ്കയിൽ കരകയറിയ തീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഈ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കും.
ഇതിന്‍റെ ഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാൻ തന്നെയാണ് സാധ്യതയുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കുളച്ചൽ മുതൽ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. ഫെബ്രുവരി നാല് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post A Comment: