തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം നടന്നത്. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.
രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ ഉള്ള തന്‍റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
വെഞ്ഞാറമുട്- ആറ്റിങ്ങൽ ഫയർഫോഴ്സുകൾ സ്ഥലത്തെത്തിയാണ് തീ ആണച്ചത്. മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിറുത്തി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.
ഇന്നലെ സംസ്ഥാനത്ത് ഓടുന്ന വാഹനത്തിന് തീ പിടിച്ച് ഗർഭിണിയായ ഭാര്യയും ഭർത്താവും മരിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ശ്രീലങ്കയിൽ കരകയറിയ തീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഈ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കും.
ഇതിന്‍റെ ഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാൻ തന്നെയാണ് സാധ്യതയുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കുളച്ചൽ മുതൽ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. ഫെബ്രുവരി നാല് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post A Comment: