തിരുവനന്തപുരം: ഗുജറാത്ത് തീരത്തിന് സമീപം മറ്റൊരു ചക്രവാത ചുഴികൂടിയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുകയാണ്.
ഇന്ന് സംസ്ഥാനത്തൊട്ടാകെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനാണ് സാധ്യത.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ചക്രവാതച്ചുഴി നിലവില്‍ ജാര്‍ഖണ്ഡിന് മുകളില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനു പുറമേയാണ് വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴികൂടി രൂപപ്പെട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: