www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആസ്‌തി ഏഴര കോടി; ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ ഇന്ത്യയിൽ

Share it:

bharath-jain-wealthiest-beggar


ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ ഇന്ത്യയിലെന്ന് റിപ്പോർട്ട്. ദ ഇക്കണോമിക്സ് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. മുംബൈയിലെ തെരുവിൽ ഭിക്ഷയെടുക്കുന്ന ഭാരത് ജെയിനാണ് ഇത്.  

ഛത്രപതി ശിവാജി ടെര്‍മിനൽ, ആസാദ് മൈതാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭാരത് ജെയിന്‍ ഭിക്ഷ യാചിക്കുന്നത്. ഇതിനോടകം 7.5 കോടി രൂപയാണ് ഇയാള്‍ ഭിക്ഷ യാചിച്ച് സമ്പാദിച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

60,000 മുതല്‍ 75,000 രൂപ വരെയാണ് പ്രതിമാസ വരുമാനം. മുംബൈയില്‍ 1.2 കോടി വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഫ്ലാറ്റ് ഭാരത് ജെയിന്‍റെ സ്വന്തം പേരിലുണ്ട്. 

മാത്രമല്ല താനെയില്‍ വാടകയ്ക്ക് നല്‍കുന്ന രണ്ട് കടമുറികളുമുണ്ട്. ഈ കടമുറികളുടെ വാടകയിനത്തില്‍ മാത്രം പ്രതിമാസം 30,000 രൂപ വരുമാനം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഭിക്ഷാടനം അവസാനിപ്പിക്കാന്‍ കുടുംബം ഭാരതിനോട് നിരന്തരം ഉപദേശിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിന് തയാറല്ല. 

തനിക്ക് ജീവിതത്തില്‍ എല്ലാമുണ്ടാക്കിത്തന്ന ഭിക്ഷാടനം ഉപേക്ഷിക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇയാള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നേടാനായില്ല. ഭാര്യയും രണ്ട് ആണ്‍മക്കളും സഹോദരനും പിതാവും അടങ്ങുന്നതാണ് കുടുംബം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

National

Post A Comment: