ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം സുഹൃത്തിലേക്കും ഭാര്യയിലേക്കും നീളുന്നു. ജൂലൈ ഒന്നിനാണ് വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ സ്വദേശി പളനിയുടെയും രാധാമണിയുടെയും മകൾ ശ്രീദേവി (34) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പാലായിൽ ഭർത്താവിനും മക്കളോടുമൊപ്പം താമസിച്ചിരുന്ന ശ്രീദേവി വണ്ടിപ്പെരിയാറ്റിലെ സ്വന്തം വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.
അതേസമയം ശ്രീദേവിയുടെ ആത്മഹത്യാ കുറിപ്പിൽ സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവർക്കും ഭാര്യക്കുമെതിരെ ഗുരുതര ആരോപണമുള്ളതായി കുടുംബം വെളിപ്പെടുത്തി. ശ്രീദേവിയുടെ ഭർത്താവ് വിദേശത്ത് ജോലിയിലായിരുന്നു. ഈ സമയത്ത് നാട്ടിലെത്തുന്ന സമയത്ത് ശ്രീദേവി മുൻ സുഹൃത്തു കൂടിയായ ഓട്ടോറിക്ഷാ ഡ്രൈവറുമായി സൗഹൃദം പുതുക്കുകയും ഇയാൾ ഈ ബന്ധം മുതലാക്കി ശ്രീദേവിയിൽ നിന്നും വലിയ തോതിൽ പണം കൈക്കലാക്കിയതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
ഭർത്താവ് വിദേശത്ത് നിന്നയക്കുന്ന തുകയടക്കം ഇയാൾ കൈക്കലാക്കിയതായിട്ടാണ് സംശയിക്കുന്നത്. നാട്ടിലെത്തുമ്പോൾ ശ്രീദേവി ഇയാളുടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നത് സുഹൃത്തിന്‍റെ ഭാര്യക്ക് സംശയവുമുണ്ടായിരുന്നു. ഇവർ ശ്രീദേവിയെ പലവട്ടം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവും കുട്ടികളും സാക്ഷ്യപ്പെടുത്തി. ഇക്കാര്യത്തിൽ ശ്രീദേവി അസ്വസ്ഥയായിരുന്നു.
അടുത്തിടെ സ്വർണം പണയം വച്ച ഒന്നേ മുക്കാൽ ലക്ഷത്തോളം രൂപയും ഈ സുഹൃത്ത് കൈക്കലാക്കിയതായിട്ടാണ് സംശയിക്കുന്നത്. സ്വർണം പണയപ്പെടുത്തി എടുത്ത തുക ഭർതൃവീട്ടിലോ ശ്രീദേവിയുടെ അക്കൗണ്ടിലോ കണ്ടെത്താനായിട്ടില്ല. ഇതിന് പുറമേ മരണം സംഭവിച്ചതറിഞ്ഞതോടെ സുഹൃത്ത് ഒളിവിൽ പോയതും സംശയത്തിന് കാരണമാകുന്നുണ്ട്.
സംഭവത്തിൽ കേസെടുത്ത വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഫോൺ രേഖകൾ അടക്കം പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക. ഇയാളുടെ വിദേശത്തുള്ള ഭാര്യയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ ഭീഷണി ആത്മഹത്യാ പ്രേരണയ്ക്ക് കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
കിടപ്പ് മുറിയിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ തല്ലി ഭർത്താവ്
ഫ്ലോറിഡ: ഭാര്യക്കൊപ്പം കട്ടിലിൽ കണ്ട കാമുകനെ ക്രൂരമായി മർദിച്ച് ഭർത്താവ്. സംഭവത്തിൽ ആക്രമണം നടത്തിയ ജോൺ ഡിമ്മിങ്ങിനെതിരെ (33) പൊലീസ് കേസെടുത്തു. കൊലപാതക ശ്രമം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യ ക്രിസ്റ്റി ബാർബറ്റോയുടെ കാമുകനാണ് ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകനായ സി ടി ടെക്‌നീഷ്യനൊപ്പമാണ് ഇയാൾ ഭാര്യയെ കണ്ടത്.
കിടപ്പുമുറിയിൽ കാമുകനെ കണ്ട ഇയാൾ വാതിൽ അടച്ച ശേഷം കാമുകനെ പൊതിരെ തല്ലി. എടുത്തെറിയുകയും അലൂമിനിയം ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മുറിയിലെ സിസിടിവിയിൽ ഇയാൾ ബാറ്റുമായി പോകുന്നത് കാണാം. കാമുകനെ മർദ്ദിക്കുന്നത് ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അടങ്ങിയില്ല.
കാമുകന്‍റെ തലയിൽ നിന്ന് രക്തമൊലിച്ചിട്ടും മർദ്ദനം നിർത്തിയില്ലെന്ന് പറയുന്നു. ഭാര്യയുമായി ഇനി യാതൊരു ബന്ധവും പാടില്ലെന്ന് ഇയാൾ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അരിസോണ സ്വദേശിയായ യുവാവ് ജോലിക്കായാണ് ഫ്ലോറിഡയിൽ എത്തിയത്.
Post A Comment: