www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പാറമടക്കയത്തിൽ കുളിക്കാനിറങ്ങി; ഇടുക്കി വണ്ടൻമേട്ടിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

Share it:



കട്ടപ്പന: ആഴമുള്ള പാറമടക്കയത്തിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചു. ഇടുക്കി വണ്ടൻമേട്ടിലാണ് അപകടം സംഭവിച്ചത്. മംഗലംപടി പന്നിയിറക്കത്തില്‍ പ്രകാശിന്‍റെ മകന്‍ പ്രദീപ് (24), മൂന്നാംകുഴി മുതുപുരയിടത്തില്‍ മണിയുടെ മകന്‍ രഞ്ജിത്ത് (26) എന്നിവരാണ് മരിച്ചത്.  

ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വണ്ടന്‍മേട് രാജാകണ്ടം ഞാറക്കുളം അമ്പലത്തിന് സമീപത്തുള്ള പാറമട കയത്തിൽ കുളിക്കാനായിട്ടാണ് അഞ്ചംഗ സംഘം എത്തിയത്. ആഴമുള്ള കയത്തിൽ ഇറങ്ങിയ പ്രദീപും, രഞ്ജിത്തും വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനായി സുഹൃത്തുക്കൾ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഫലമുണ്ടായില്ല. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime


പിന്നീട് നാട്ടുകാരും കട്ടപ്പന ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വണ്ടൻമേട് പൊലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

Share it:

Idukki

Mostreaded

Post A Comment: