തൃശൂർ: രണ്ട് വ്യത്യസ്‌ത വാഹനാപകടങ്ങളിൽ നാല് മരണം. കണ്ണൂരിലും തൃശൂരിലുമാണ് അപകടങ്ങൾ ഉണ്ടായത്. തൃശൂരിൽ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കളാണ് മരിച്ചത്. മതിലകം സ്വദേശി അൻസിൽ (22), കാക്കാത്തിരുത്തി സ്വദേശി രാഹുൽ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് മുന്നിലായിരുന്നു അപകടം.
കണ്ണൂർ പാപ്പിനിശേരിയിൽ ലോറിയിടിച്ച് രണ്ട് ഓട്ടോ യാത്രക്കാർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാതയില്‍ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. രാവിലെ ആറരയോടെയായിരുന്നു തീപിടിത്തം. എൻജിൻ തകരാറാണ് കാരണം. തീപിടിക്കും മുൻപ് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വൈറ്റില സ്വദേശിയായ അഭിഭാഷകന്‍റേതാണ് കാർ. കാർ പൂർണമായും കത്തിനശിച്ചു. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നു
ന്യൂഡെൽഹി: മൂന്നാം തരംഗ ഭീതി ഉയർത്തി രാജ്യത്ത് ഒമിക്രോൺ, കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഒമിക്രോൺ ബാധിതരുടെ എണ്ണം വളരെ വേഗം 1500നോട് അടുക്കുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനൊപ്പം കോവിഡ് കേസുകൾ വീണ്ടും ഉയർന്നു തുടങ്ങിയതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ഡെൽഹിയിൽ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു.
ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കൂടി. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാനും, മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വീട്ടില്‍ പരിശോധന നടത്തുന്ന കിറ്റിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നും നിര്‍ദേശം ഉണ്ട്. അതേസമയം സംസ്ഥാനത്ത് 15 മുതൽ 18 വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും.
നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ ഫോൺ നമ്പരുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി ആധാറോ, സ്കൂൾ തിരിച്ചറിയൽ കാർഡോ നൽകാം. തിങ്കളാഴ്ച്ച മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുക. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം സ്പോർട്ടിലെത്തിയും വാക്സിനെടുക്കാം. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്സിൻ സംസ്ഥാനത്തെത്തി.
Post A Comment: