കൊച്ചി: ലഹരി പാർട്ടിക്കിടെ പൊലീസിനെ കണ്ട് ഫ്ലാറ്റിൽ നിന്നും ചാടിയ 22 കാരൻ ഗുരുതരാവസ്ഥയിൽ. കായംകുളം സ്വദേശി അതുൽ (22) ആണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്ലാറ്റിലായിരുന്നു സംഭവം.
എട്ടാം നിലയിൽ നിന്നാണ് ഇയാൾ ചാടിയത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫ്ലാറ്റിൽ ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ യുവാവ് രക്ഷപെടാനായി ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. അതേസമയം ഫ്ലാറ്റിലെ മുറിക്കുള്ളിൽ നിന്നും യുവതി അടക്കം ഏഴ് പേർ പിടിയിലായിട്ടുണ്ട്. തൃക്കാക്കര പൊലീസും ഷാഡോ പൊലീസുമാണ് പരിശോധനക്ക് എത്തിയത്.
ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്നും ചാടിയ അതുൽ കാർ ഷെഡിനു മുകളിലേക്കാണ് വീണത്. ഷെഡിന്‍റെ അലുമിനിയം ഷീറ്റ് തുറച്ച് ഇയാൾ നിലത്തു വീണു. കൈക്ക് ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. പൊലീസ് തന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ തുടങ്ങിയവ കണ്ടെടുത്തു. ഇതോടെയാണ് ഫ്ലാറ്റിലുണ്ടായിരുന്ന യുവതി അടക്കമുള്ളവർ പിടിയിലായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നു
ന്യൂഡെൽഹി: മൂന്നാം തരംഗ ഭീതി ഉയർത്തി രാജ്യത്ത് ഒമിക്രോൺ, കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഒമിക്രോൺ ബാധിതരുടെ എണ്ണം വളരെ വേഗം 1500നോട് അടുക്കുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനൊപ്പം കോവിഡ് കേസുകൾ വീണ്ടും ഉയർന്നു തുടങ്ങിയതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ഡെൽഹിയിൽ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു.
ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കൂടി. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാനും, മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വീട്ടില്‍ പരിശോധന നടത്തുന്ന കിറ്റിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നും നിര്‍ദേശം ഉണ്ട്. അതേസമയം സംസ്ഥാനത്ത് 15 മുതൽ 18 വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും.
നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ ഫോൺ നമ്പരുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി ആധാറോ, സ്കൂൾ തിരിച്ചറിയൽ കാർഡോ നൽകാം. തിങ്കളാഴ്ച്ച മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുക. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം സ്പോർട്ടിലെത്തിയും വാക്സിനെടുക്കാം. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്സിൻ സംസ്ഥാനത്തെത്തി.
Post A Comment: