www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1824) Idukki (1773) Mostreaded (1616) Crime (1388) National (1202) Entertainment (833) world (430) Viral (425) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒറ്റ ദിവസം രണ്ടരലക്ഷത്തോളം കോവിഡ് കേസുകൾ; രാജ്യത്ത് മൂന്നാം തരംഗം അതിവേഗം

Share it:


ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിനു പിന്നാലെ രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തോളം പേർക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 27 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

നിലവിൽ രാജ്യത്തെ ആക്റ്റീവ് കേസുകൾ 11,17,531 ആയി. ഇന്നലെ 2,47,417 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 84825 പേർ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനം. കോവിഡിന്‍റെ പുതിയ വകഭേദമായ ഓമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 5,488 ആയി. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകിട്ട് 430 നാണു യോഗം. 

രാജ്യ വ്യാപകമായി വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് നിലവിൽ കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലില്ല. അതെ സമയം ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് പ്രതിരോധിക്കുക ലക്ഷ്യമിട്ട് പ്രാദേശിക അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയേക്കും. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ വർധിപ്പിക്കാനും നിർദ്ദേശം നൽകിയേക്കും.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

National

Post A Comment: