ഭോപ്പാൽ: രാജ്യത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷമായിരിക്കെ മധ്യപ്രദേശിൽ ഗുരുതര വീഴ്ച്ച. ചത്തുപോയ കുരങ്ങിനെ സംസ്‌കരിക്കാൻ ഇവിടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ഒത്തുകൂടിയത് 1500 ഓളം പേർ. നിരോധനാജ്ഞ പോലും മറികടന്നാണ് ഇത്രയുമധികം പേർ ഒത്ത് ചേർന്നതെന്നാണ് റിപ്പോർട്ട്.
കുരങ്ങ് ചത്തതിന്‍റെ മനോവിഷമത്തില്‍ രാജ്ഗഡ് ജില്ലയിലെ ദലുപുത ഗ്രാമവാസികള്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുകയായിരുന്നു. ചടങ്ങിന്‍റെ വിഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു. ചടങ്ങ് സംഘടിപ്പിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
ലഹരിപാർട്ടി; കിർമാണി മനോജ് പിടിയിൽ
വയനാട്: പരോളിലിറങ്ങിയ ടി.പി. വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവർ ലഹരിപാർട്ടി നടത്തിയ കേസിൽ പിടിയിൽ. വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്.
പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിന്‍റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നത് എന്നാണ് വിവരം.
ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.
Post A Comment: