www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകിയെ കാണാൻ മതിലുചാടി; 18 കാരനെ തെങ്ങിൽ കെട്ടിയിട്ട് തല്ലിച്ചതച്ചു

Share it:



ആനമല: കാമുകിയെ കാണാൻ മതിൽ ചാടിയെത്തിയ യുവാവിനെ തെങ്ങിൻ തോപ്പിൽ കെട്ടിയിട്ട് ക്രൂര മർദനം. ആനമല ശക്തി നഗറിലാണ് സംഭവം. ഹരിഹര സുധാകരൻ (18) എന്നയാൾക്കാണ് ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നത്. പ്രദേശത്തെ മേജറുടെ തെങ്ങിന്‍തോട്ടത്തിലെ ജോലിക്കാരനായിരുന്നു ഇയാൾ. ഇവിടുത്തെ ജോലിക്കാരിയായ ഒരു യുവതിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. 

വിവരം അറിഞ്ഞ് വീട്ടുടമ ഹരിഹര സുധാകരനെ ശാസിക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഹരിഹരസുധാകരന്‍ മറ്റൊരു തോട്ടത്തില്‍ ജോലിക്കു ചേര്‍ന്നു. എന്നാല്‍ ഇവിടെ നിന്നും പോയതിനുശേഷവും യുവതിയുമായി ബന്ധം തുടർന്നു.  

സംഭവദിവസം ഹരിഹരസുധാകരന്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി യുവതിയെ പുറത്തിറക്കി വിടാന്‍ ബഹളം വെക്കുകയായിരുന്നു. യുവതി പുറത്തുവരുന്നത് കാണാതായതോടെയാണ് വീടിന്‍റെ മതില്‍ കടന്ന് ഉള്ളില്‍ കടന്നത്. ഇതോടെ വീട്ടുജോലിക്കാര്‍ ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ശേഷം യുവാവിനെ അഴിച്ചുവിട്ടു.

തിരിച്ച് വീട്ടിലെത്തിയ യുവാവിന്‍റെ അമ്മ ദേഹത്ത് മര്‍ദനമേറ്റതിന്‍റെ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഉടന്‍തന്നെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി ആനമല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ വീട്ടുജോലിക്കാരായ രാമന്‍, കാളിമുത്തു, കേശവന്‍, രാജാത്തി തുടങ്ങിയവരുടെയും രണ്ട് ഉത്തരേന്ത്യക്കാര്‍, തോട്ടമുടമയായ മേജര്‍ എന്നിവരുടെയും പേരില്‍ കേസെടുത്തു. പാതിരാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും ബഹളം വെച്ചതിനും യുവാവിനെതിരേയും കേസെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

കിർമാണി മനോജ് പിടിയിൽ

വയനാട്: പരോളിലിറങ്ങിയ ടി.പി. വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവർ ലഹരിപാർട്ടി നടത്തിയ കേസിൽ പിടിയിൽ. വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്. 

പൊലീസ് നടത്തിയ പരിശോധനയിൽ  അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിന്‍റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നത് എന്നാണ് വിവരം. 

ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.


Share it:

Crime

Post A Comment: