www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1418) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

റെയിൽവെ ട്രാക്കിൽ ഇറക്കിയ വിമാനത്തിൽ നിന്നും പൈലറ്റിനെ രക്ഷിച്ചത് തലനാരിഴയ്ക്ക്

Share it:


വാഷിങ്‌ടൺ: നിയന്ത്രണം നഷ്‌ടമായി റെയിൽവെ ട്രാക്കിൽ ഇറക്കേണ്ടി വന്ന വിമാനത്തിൽ നിന്നും പൈലറ്റിനെ സാഹസികമായി രക്ഷിക്കുന്ന വീഡിയോ വൈറൽ. അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നിന്നാണ് വാർത്ത പുറത്തു വരുന്നത്. ചെറുവിമാനമാണ് നിയന്ത്രണം നഷ്‌ടമായി റെയിൽവെ ട്രാക്കിലേക്ക് ഇറക്കേണ്ടി വന്നത്. 

ഫൂട്ട്ഹിൽ വിഭാഗത്തിലെ പൊലീസ് ഓഫിസർമാരാണ് കുടുങ്ങിക്കിടന്ന പൈലറ്റിനെ രക്ഷിച്ചത്. സംഭവത്തിന്‍റെ പല രീതിയിലുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതെ സമയം ഏറ്റവും നാടകീയമായ വീഡിയോ പൈലറ്റിനെ രക്ഷപ്പെടുത്തിയ പൊലീസ് ഓഫീസറുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ ചിത്രീകരിച്ച ദൃശ്യമാണ്.  

ഏതാണ്ട് 70 വയസ് പ്രായം കണക്കാക്കുന്ന പൈലറ്റിനെ ഉടൻ തന്നെ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി ആശുപത്രിയിലേക്ക് നീക്കി എന്ന് ലോസ് ഏഞ്ചൽസ് അഗ്നി ശമന സേനയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട പൈലറ്റിന്‍റെ രക്തം വരുന്ന മുഖവും വിഡിയോയിൽ കാണാനാകും. 

വിമാനത്തിന്‍റെ സീറ്റിൽ നിന്ന് പൈലറ്റിനെ രക്ഷിക്കാനായി നിമിഷങ്ങൾ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് ലഭിച്ചത്. പൈലറ്റിനെ പുറത്തെത്തിച്ച് മൂന്നോ നാലോ നിമിഷങ്ങൾക്കകം തന്നെ ഹോൺമുഴക്കികൊണ്ട് ട്രെയിൻ പാഞ്ഞെത്തി ഇടിക്കുന്നതും വിമാനം പല ഭാഗങ്ങളായി ചിതറുന്നതും വീഡിയോയിൽ വ്യക്തമാണ്. 

ഒറ്റ എഞ്ചിനുള്ള ചെറു വിമാനമാണ് വൈറ്റ്മാൻ വിമാനത്താവളത്തിന് സമീപത്തായി നിയന്ത്രണം നഷ്‌ടപ്പെട്ട് താഴെ ഇറക്കേണ്ടി വന്നത്. ഇന്ധനം തീർന്നതാണ് അടിയന്തിരമായ നിലത്തിറക്കേണ്ട അവസ്ഥയിലേക്ക് ചെറു വിമാനത്തെ എത്തിച്ചത്. റോഡ് റൺവേയാക്കി ഇറങ്ങിയ വിമാനം ഭാഗ്യദോഷം കൊണ്ട് റെയിൽവേ ട്രാക്കിന് മുകളിൽ വച്ച് തന്നെ നിന്ന് പോവുകയായിരുന്നു. സംഭവത്തിൽ പൈലറ്റിനല്ലാതെ മറ്റാർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. സംഭവത്തിൽ എഫ് എ എ യും അമേരിക്കയിലെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Mostreaded

Video

Post A Comment: