ജനീവ: ഒമിക്രോൺ അപകടകാരിയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡിന്‍റെ മുൻ വകഭേദങ്ങളെക്കാൾ ഒമിക്രോൺ അപകടകാരിയല്ലെന്ന തരത്തിലുള്ള വാദങ്ങളെ തള്ളിയാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
രോഗികളെ വലിയ തോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരികയും മരണങ്ങൾക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ള്യു എച്ച് ഒ മേധാവി ടെഡ്രോസ് അഥാനോം ഗേബ്രിയേസസ് മുന്നറിയിപ്പ് നൽകി. ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ ആളുകളിലേക്ക് ഒമിക്രോൺ വ്യാപിക്കുന്നുണ്ട്.
ലോകത്ത് പലയിടത്തും ആശുപത്രികൾ നിറഞ്ഞു കവിയുന്ന അവസ്ഥയുണ്ട്. വാക്‌സിൻ സ്വീകരിച്ചവരിൽ ഡെൽറ്റയേക്കാൾ കുറച്ച് ആരോഗ്യ പ്രശ്‌നം മാത്രമേ ഒമിക്രോൺ സൃഷ്ടിക്കുന്നുള്ളുവെന്നത് കൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനാ മേധാവി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മറ്റ് വകഭേദങ്ങളെ പോലെ ആളുകളിൽ ആരോഗ്യ പ്രശനങ്ങളുണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്നും മുന്നറിയിപ്പിൽ അദ്ദേഹം വ്യക്തമാക്കി. വാക്‌സിനുകൾ എല്ലായിടത്തും എത്തി ചേരാത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി മാറിയിട്ടുണ്ട്. സമ്പന്ന രാജ്യങ്ങൾ ഇനിയെങ്കിലും മറ്റ് രാജ്യങ്ങളുമായി വാക്‌സിൻ പങ്കുവയ്ക്കാൻ തയ്യാറാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയിൽ ആകെ 194 രാജ്യങ്ങൾ ഉള്ളതിൽ 92 രാജ്യങ്ങൾക്കും 2021 അവസാനത്തോടെ ലക്ഷ്യമിട്ടിരുന്ന വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഒമിക്രോൺ വകഭേദത്തോടെ കോവിഡ് അവസാനിക്കും എന്ന് പറയാൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പിൽ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: