അടിവസ്ത്രം മാത്രം ധരിച്ച് ഐസ്ക്രീം പാർലറിലേക്ക് കയറി വന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. കുട്ടകളും സ്ത്രീകളും അടക്കമുള്ളവർ പാർലറിൽ നിൽക്കെയാണ് അപ്രതീക്ഷിതമായി അടിവസ്ത്രം മാത്രം ധരിച്ച് യുവതി ഐസ്ക്രീം പാർലറിലേക്ക് പ്രവേശിക്കുന്നത്.
സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അർജന്‍റീനയിലെ മെൻഡോസായിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ യുവതി ഐസ്ക്രീം പാർലറിലേക്ക് കയറി വരുന്നത് സിസി ടിവി വിഡിയോയിൽ വ്യക്തമാണ്. തുടർന്ന് തൻ്റെ കയ്യിൽ അഴിച്ചു പിടിച്ചിരുന്ന മേൽവസ്ത്രം മസ്‌ക്കായി ധരിച്ചു.
തുടർന്ന് വേഗത്തിൽ അവിടെ നിന്നും ഇറങ്ങി പോകുന്നതും വിഡിയോയിൽ കാണാം. ന്യൂ ഇയർ ദിവസം രാത്രി 10.40 ഓടെയാണ് സംഭവം നടന്നിരിക്കുന്നത്. വീഡിയോയിൽ ഐസ്ക്രീം വാങ്ങാനായി പാർലറിലെത്തിയ അഛനെയും മൂന്ന് മക്കളെയും കാണാം. യുവതിയുടെ പ്രവർത്തിയിൽ ആശ്ചര്യത്തോടെ ഇവർ നോക്കുന്നതും വിഡിയോയിൽ ഉണ്ട്.
ഐസ്ക്രീം പാർലറിലെത്തിയ സ്ത്രീയോട് മാസ്‌ക് ധരിക്കാൻ സ്ഥാപനത്തിലെ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ വീഡിയോയിലെ കുട്ടികളുടെ അഛൻ എന്ന് തോന്നിക്കുന്നയാൾ മാസ്‌ക് മൂക്കിന് താഴെ ആണ് വച്ചിരിക്കുന്നത്.
തുടർന്ന് കയ്യിലുള്ള വസ്ത്രം ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടി യുവതി തൻ്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇനി എന്നോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെടരുത്. കാരണം ഞാൻ മാസ്‌ക് ധരിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് യുവതി അവിടെ നിന്നും ഇറങ്ങി പോവുകയായിരുന്നു. പാർലറിൽ ജീവനക്കാരുമായുള്ള വാദപ്രതിവാദത്തിന് ശേഷം യുവതി അവിടെ നിന്നും ഇറങ്ങി പോയി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: