കൊച്ചി: ദീലിപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ പുറത്തു വന്നതിനു പിന്നാലെ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവ നടി ആത്മഹത്യക്ക് ശ്രമിച്ചു. എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം അപകട നിലതരണം ചെയ്‌തതായിട്ടാണ് ലഭിക്കുന്ന വിവരം.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ആത്മഹത്യാ ശ്രമത്തിനു ബന്ധമില്ലെന്നാണ് പുറത്തു വരുന്ന വിവരം. പ്രസവാനന്തരമുള്ള മാനസിക സമ്മർദത്തെ തുടർന്നാണ് നടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു.
നേരത്തെ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പുറത്തു വന്നതിനു പിന്നാലെ നടി കേസിൽ പുനരന്വേഷണം ആരംഭിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സോഴ്‌സ് അടക്കമുള്ള അന്വേഷിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സാക്ഷികളിൽ ഒരാളായ യുവ നടി ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവം പുറത്തു വന്നതിനു പിന്നാലെ ആത്മഹത്യാ ശ്രമത്തിനു പിന്നിൽ നടിക്കേസുമായി ബന്ധപ്പെട്ട പുനരന്വേഷണമാണോ കാരണമെന്ന തരത്തിൽ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. നടിക്കേസിൽ സിനിമാ മേഖലയിൽ നിന്നടക്കമുള്ള നിരവധി സാക്ഷികളാണ് കൂറുമാറിയത്. ഇവർ പണം വാങ്ങിയാണോ കൂറുമാറിയതെന്നതടക്കമുള്ള അന്വേഷണമാണ് നടക്കുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള 20 ഓളം പേരാണ് കൂറുമാറിയവരുടെ പട്ടികയിലുള്ളത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
സംസ്ഥാനത്ത് 76 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. 76 പേർക്ക് കൂടി പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.
59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളെജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാർഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. 30 പേര്‍ക്കാണ് നഴ്സിങ് കോളെജില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും.
ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.
Post A Comment: