കൊച്ചി: 14 കാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപിക അടക്കം നാല് പേർക്ക് കഠിനതടവും പിഴയും ശിക്ഷ. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹർഷാദ്(ബേസിൽ–24), കിഴക്കമ്പലം ആലിൻചുവട് തടിയൻവീട്ടിൽ ജിബിൻ(24), തൃക്കാക്കര തേവയ്ക്കൽ മീൻകൊള്ളിൽ ജോൺസ് മാത്യു (24) എന്നിവരെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
2015ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. സൺഡേ സ്‌കൂൾ അധ്യാപികയായിരുന്ന അനീഷയാണ് മറ്റു പ്രതികൾക്ക് 14കാരിയെ പരിചയപ്പെടുത്തിയത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച യുവാവ് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
തുടർന്ന് ഈ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി മറ്റുള്ളവരും കുട്ടിയെ പീഡിപ്പിച്ചു. പല തവണ കുട്ടി പീഡിപ്പിക്കപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകൾ വിചാരണ ചെയ്യുന്ന അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ സോമനാണു കേസിൽ ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷ കൂടാതെ പ്രതികൾ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. അനീഷ 32 ഉം ഹർഷാദ് 28ഉം ജിബിൻ 48ഉം ജോൺസ് 12 ഉം വർഷം തടവനുഭവിക്കണമെന്ന് വിധിയിൽ വ്യക്തമാക്കി. പ്രതികൾ പിഴയായി ഒടുക്കുന്ന തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ ബിന്ദു ഹാജരായി. തടിയിട്ടപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജെ കുര്യാക്കോസാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിക്ക് സംസ്ഥാന സർക്കാർ മതിയായ നഷ്‌ട പരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
പങ്കാളി കൈമാറ്റം; ഭാര്യമാരെ വരുതിയിലാക്കാൻ കൗൺസിലർ സ്ത്രീകൾ
കൊച്ചി: കോട്ടയം കറുകച്ചാലിൽ പങ്കാളികളെ കൈമാറിയുള്ള പെൺവാണിഭ സംഘം പിടിയിലായതിനു പിന്നാലെ പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് 26 കാരിയുടെ പരാതിയിൽ ഭർത്താവ് അടക്കം ആറ് പേർ പിടിയിലാകുന്നത്. നാലോളം പേർക്ക് തന്നെ കാഴ്ച്ച വച്ചെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പ്രതികളെ പിടികൂടിയതോടെയാണ് വർഷങ്ങളായി കേരളത്തിൽ നടന്നു വന്നിരുന്ന ഗെറ്റ് ടുഗദർ പെൺവാണിഭത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച ശേഷം ഭാര്യയെയും ഭർത്താവിനെയും പങ്കുവക്കുന്നതാണ് വാണിഭത്തിന്‍റെ രീതി. പങ്കാളി ഇല്ലാത്തവർ പണവും നൽകേണ്ടി വരും. ഇത്തരത്തിൽ സ്വന്തം ഭാര്യയെ പലർക്കും കാഴ്ച്ചവച്ച് വലിയ തോതിൽ സംഘം പണം സമ്പാദിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പങ്കാളികളെ കൈമാറുന്നതിനു താൽപര്യമുള്ള ദമ്പതികളും സംഘത്തിൽ ധാരാളമുണ്ട്. ഓരോ കൂടി ചേരലിനും പുതിയ പങ്കാളികളെ കണ്ടെത്തി സംതൃപ്‌തി നേടുന്നവരാണ് ഇവർ. പരസ്‌പരം പങ്കാളികളെ കൈമാറുന്നതിനു പണത്തിന്‍റെ ആവശ്യവുമില്ല. അതേസമയം പുരുഷൻമാർ ഭാര്യമാരെ നിർബന്ധിച്ച് ഇത്തരം കൈമാറ്റത്തിനു പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
താൽപര്യമില്ലാത്ത സ്ത്രീകളെ ഇതിലേക്ക് അടുപ്പിക്കുന്നതിനായി സ്ത്രീകളുടെ തന്നെ ഒരു കൗൺസിലിങ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്ത യുവതികളെയും സംഘം പലയിലെത്തിച്ചിട്ടുണ്ട്. മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടാൻ താൽപര്യമില്ലാത്ത യുവതികളെയാണ് കൗൺസിലർമാരായ സ്ത്രീകൾ മാറ്റിയെടുക്കുന്നത്.
ഓൺലൈൻ കൂട്ടായ്‌മകളുടെ പേരിൽ ഇത്തരം സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്ന കൗൺസിലർ സ്ത്രീകൾ ഇവരുമായി അടുപ്പം സ്ഥാപിക്കും. തുടർന്ന് കൈമാറ്റ ലൈംഗികതയെ കുറിച്ച് ബോധ്യപ്പെടുത്തി സംഘത്തിൽ ഉൾപ്പെടുത്തുകയാണ് രീതി. പാശ്ചാത്യ രാജ്യങ്ങളിൽ അടക്കം ചെയ്യുന്ന സ്വാപ്പ് സെക്‌സാണ് ഇതെന്നു പറഞ്ഞാണ് മാറി നിൽക്കുന്നവരെ സംഘം ഇതിലേക്ക് വീഴിക്കുന്നത്.
കൗൺസിലർമാർ ഭാര്യമാരെ സമീപിക്കുന്നതിനു ഭർത്താക്കൻമാരും മൗനാനുവാദം നൽകുന്നുണ്ട്. ഭാര്യയുടെ യെസ് കിട്ടിയാൽ പിന്നെ അടുത്ത ഗെറ്റ് ടുഗദർ പാർട്ടി തീരുമാനിക്കുകയായി.
കേരളത്തിൽ ഇത്തരത്തിൽ പങ്കാളി കൈമാറ്റം നടത്തുന്ന 15 ഓളം ഗ്രൂപ്പുകൾ പൊലീസ് സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണ്. സമൂഹത്തിലെ ഉന്നതരടക്കം നിരവധി പേരാണ് ഗ്രൂപ്പുകളിലുള്ളത്. നേരിട്ടുള്ള കൈമാറ്റത്തിനു പുറമേ വീഡിയോ കോളിലൂടെയും കൈമാറ്റം ആസ്വദിക്കുന്നവർ സംഘത്തിലുണ്ടെന്നാണ് വിവരം.
Post A Comment: