www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1417) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

പങ്കാളി കൈമാറ്റം; അനുകരിക്കാൻ ശ്രമിച്ചത് പാശ്ചാത്യരുടെ സ്വാപ്പിങ് പാർട്ടികൾ

Share it:



കോട്ടയം: ഫാമിലി ഗെറ്റ് ടുഗദറിന്‍റെ മറവിൽ പങ്കാളികളെ കൈമാറി ലൈംഗിക പീഡനം നടത്തി വന്നത് വിദേശികളുടെ സ്വാപിങ് പാർട്ടികളെ അനുകരിച്ച്. പാശ്ചാത്യ രാജ്യങ്ങളിൽ പുരാതന കാലം മുതൽ നിലനിൽക്കുന്ന സമ്പ്രദായമാണ് സ്വാപ്പിങ് പാർട്ടികൾ. പങ്കാളികളുമായി ഒത്തുകൂടുകയും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ഇഷ്ടമുള്ളവരുടെ കൂടെ കിടക്ക പങ്കിടുകയും ചെയ്യുന്ന പാർട്ടികളാണ് സ്വാപ്പിങ് പാർട്ടികൾ. ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയിലും ഇത്തരം പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

പരസ്പ‌ര സമ്മതത്തോടെ പാശ്ചാത്യ രാജ്യങ്ങളിൽ നടക്കുന്ന ഇത്തരം പാർട്ടികളെ അനുകരിച്ചാണ് കറുകച്ചാലിൽ പിടിയിലായ സംഘം പങ്കാളികളെ കൈമാറ്റം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്. പെൺവാണിഭ റാക്കറ്റിന്‍റെ മറ്റൊരു മുഖമായിരുന്നു ഇതെന്നാണ് വിവരം. 

ആർക്കും സംശയം തോന്നാത്ത വിധത്തിൽ പെൺവാണിഭം നടത്താനാകുമെന്നതാണ് സ്വാപ്പിങ് പാർട്ടികളുടെ പ്രത്യേകത. ബന്ധുക്കളോ, കുട്ടികളോ പോലും പാർട്ടിയുടെ മറവിൽ നടക്കുന്ന ലൈംഗിക കച്ചവടം മനസിലാക്കാറില്ല. ഇതു തന്നെയാണ് ഇത്തരം പാർട്ടികൾ വളരുന്നതിനും കാരണമായത്. 

കേസിൽ അന്വേഷണം ഏറ്റെടുത്ത സൈബർ സെൽ കണ്ടെത്തിയത് കേരളത്തിൽ വ്യാപകമായി ഇപ്പോൾ സ്വാപ്പിങ് പാർട്ടികൾ നടക്കുന്നുണ്ടെന്നാണ്. കമിതാക്കൾ മുതൽ വിവാഹിതർ വരെ ഇത്തരം പാർട്ടികളിൽ എത്തിപ്പെടുന്നുണ്ടത്രേ. ലൈംഗികത മാത്രമല്ല, ലഹരിയും ഇത്തരം പാർട്ടികളുടെ പ്രത്യേകതയാണ്. ന്യൂജൻ ലഹരി മരുന്നുകൾ ഉപയോഗിക്കുന്ന നിശാപാർട്ടികൾക്കിടയിലും ഇത്തരത്തിൽ സ്വാപ്പിങ് നടത്താറുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

പങ്കാളി കൈമാറ്റം; ഭാര്യമാരെ വരുതിയിലാക്കാൻ കൗൺസിലർ സ്ത്രീകൾ

കൊച്ചി: കോട്ടയം കറുകച്ചാലിൽ പങ്കാളികളെ കൈമാറിയുള്ള പെൺവാണിഭ സംഘം പിടിയിലായതിനു പിന്നാലെ പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് 26 കാരിയുടെ പരാതിയിൽ ഭർത്താവ് അടക്കം ആറ് പേർ പിടിയിലാകുന്നത്. നാലോളം പേർക്ക് തന്നെ കാഴ്ച്ച വച്ചെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

പ്രതികളെ പിടികൂടിയതോടെയാണ് വർഷങ്ങളായി കേരളത്തിൽ നടന്നു വന്നിരുന്ന ഗെറ്റ് ടുഗദർ പെൺവാണിഭത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച ശേഷം ഭാര്യയെയും ഭർത്താവിനെയും പങ്കുവക്കുന്നതാണ് വാണിഭത്തിന്‍റെ രീതി. പങ്കാളി ഇല്ലാത്തവർ പണവും നൽകേണ്ടി വരും. ഇത്തരത്തിൽ സ്വന്തം ഭാര്യയെ പലർക്കും കാഴ്ച്ചവച്ച് വലിയ തോതിൽ സംഘം പണം സമ്പാദിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

പങ്കാളികളെ കൈമാറുന്നതിനു താൽപര്യമുള്ള ദമ്പതികളും സംഘത്തിൽ ധാരാളമുണ്ട്. ഓരോ കൂടി ചേരലിനും പുതിയ പങ്കാളികളെ കണ്ടെത്തി സംതൃപ്‌തി നേടുന്നവരാണ് ഇവർ. പരസ്‌പരം പങ്കാളികളെ കൈമാറുന്നതിനു പണത്തിന്‍റെ ആവശ്യവുമില്ല. അതേസമയം പുരുഷൻമാർ ഭാര്യമാരെ നിർബന്ധിച്ച് ഇത്തരം കൈമാറ്റത്തിനു പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

താൽപര്യമില്ലാത്ത സ്ത്രീകളെ ഇതിലേക്ക് അടുപ്പിക്കുന്നതിനായി സ്ത്രീകളുടെ തന്നെ ഒരു കൗൺസിലിങ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്ത യുവതികളെയും സംഘം പലയിലെത്തിച്ചിട്ടുണ്ട്. മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടാൻ താൽപര്യമില്ലാത്ത യുവതികളെയാണ് കൗൺസിലർമാരായ സ്ത്രീകൾ മാറ്റിയെടുക്കുന്നത്. 

ഓൺലൈൻ കൂട്ടായ്‌മകളുടെ പേരിൽ ഇത്തരം സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്ന കൗൺസിലർ സ്ത്രീകൾ ഇവരുമായി അടുപ്പം സ്ഥാപിക്കും. തുടർന്ന് കൈമാറ്റ ലൈംഗികതയെ കുറിച്ച് ബോധ്യപ്പെടുത്തി സംഘത്തിൽ ഉൾപ്പെടുത്തുകയാണ് രീതി. പാശ്ചാത്യ രാജ്യങ്ങളിൽ അടക്കം ചെയ്യുന്ന സ്വാപ്പ് സെക്‌സാണ് ഇതെന്നു പറഞ്ഞാണ് മാറി നിൽക്കുന്നവരെ സംഘം ഇതിലേക്ക് വീഴിക്കുന്നത്. 

കൗൺസിലർമാർ ഭാര്യമാരെ സമീപിക്കുന്നതിനു ഭർത്താക്കൻമാരും മൗനാനുവാദം നൽകുന്നുണ്ട്. ഭാര്യയുടെ യെസ് കിട്ടിയാൽ പിന്നെ അടുത്ത ഗെറ്റ് ടുഗദർ പാർട്ടി തീരുമാനിക്കുകയായി.

കേരളത്തിൽ ഇത്തരത്തിൽ പങ്കാളി കൈമാറ്റം നടത്തുന്ന 15 ഓളം ഗ്രൂപ്പുകൾ പൊലീസ് സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണ്. സമൂഹത്തിലെ ഉന്നതരടക്കം നിരവധി പേരാണ് ഗ്രൂപ്പുകളിലുള്ളത്. നേരിട്ടുള്ള കൈമാറ്റത്തിനു പുറമേ വീഡിയോ കോളിലൂടെയും കൈമാറ്റം ആസ്വദിക്കുന്നവർ സംഘത്തിലുണ്ടെന്നാണ് വിവരം. 

Share it:

Kerala

Post A Comment: