കൊല്ലം: പീഡിപ്പിച്ചു ഗർഭിണിയാക്കിയ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രം നടത്തി മുങ്ങിയ 22 കാരൻ അറസ്റ്റിൽ. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം നടന്നത്. കൊറ്റങ്കര മാമൂട് മഞ്ചു ഭവനില്‍ അനന്തു നായര്‍ (22) ആണ് അറസ്റ്റിലായിരിക്കുന്നത്. പതിനാറുകാരിയായ പെൺകുട്ടിയെയാണ് അനന്തു നായർ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
2019-ല്‍ സമാനമായ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് ഇപ്പോൾ അനന്തു നായരെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്തിട്ടുണ്ട്. കൊല്ലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ചൊവ്വാഴ്ച്ച വരെ മഴ തുടരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.
Post A Comment: