ഇടുക്കി: കട്ടപ്പനയിൽ വയോധികയെ വീടിനുള്ളിൽ ഒളിച്ചിരുന്ന് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ആസൂത്രിതം. തിങ്കളാഴ്ച്ച വൈകിട്ട് നാലിനോടെയാണ് കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള 65 കാരിയെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കട്ടപ്പന മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ കൊച്ചുകാമാക്ഷി കൊട്ടയ്ക്കാട്ട് പ്രസാദ് (52) അറസ്റ്റിലായിരുന്നു.
ക്രൂരമായ പീഡനശ്രമത്തിനിടെ വയോധികയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. ഭർത്താവും വയോധികയും മാത്രം താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം നടന്നത്. വയോധികയുടെ ഭർത്താവ് സുഖമില്ലാതെ കിടപ്പിലാണ്. ഇത് മനസിലാക്കിയ പ്രതി പീഡനത്തിനായി വട്ടം കൂട്ടുകയായിരുന്നു.
തിങ്കളാഴ്ച്ച വൈകിട്ട് സുഖമില്ലാത്ത ഭർത്താവിനെ കാണാനെന്ന വ്യാജേന പ്രതി ഇവർ താമസിച്ച വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് വയോധിക സമീപത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിലെ സാഹചര്യം മനസിലാക്കിയ പ്രതി ഭർത്താവിനോട് യാത്ര പറഞ്ഞ് പുറത്തേക്കെന്ന വ്യാജേന വീടിനുള്ളിൽ പതുങ്ങിയിരുന്നു. ഇതിനിടെ വയോധിക സമീപത്തെ വീട്ടിൽ നിന്നും മടങ്ങിയെത്തുകയും പ്രസാദ് പോയെന്നോർത്ത് വാതിൽ അടക്കുകയും ചെയ്‌തു.
പിന്നാലെ വസ്ത്രം കഴുകുന്നതിനായി കുളിമുറിയിലേക്ക് കയറിയപ്പോഴാണ് വീടിനുള്ളിൽ പതുങ്ങിയിരുന്ന പ്രതി വയോധികയെ കടന്നു പിടിച്ചത്. ഭയന്നുപോയ വയോധിക ഉറക്കെ നിലവിളിച്ചെങ്കിലും കിടപ്പിലായ ഭർത്താവിന് ഒന്നും ചെയ്യാൻ സാധ്യമല്ലായിരുന്നു.
ഇതിനിടെ പ്രതി ഇവരെ തള്ളി നിലത്തിട്ട് ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ വയോധികയുടെ ശരീരത്തിൽ സാരമായ പരുക്കുകളുമുണ്ടായി. നിലത്തിട്ട് വലിച്ചതോടെ വയോധിക നിലവിളിക്കുകയും സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുകയുമായിരുന്നു.
ആളുകൾ വരുന്നതറിഞ്ഞതോടെ പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വളഞ്ഞിട്ട് പിടിച്ചു. പിന്നീട് കട്ടപ്പന പ്രിന്‍സിപ്പല്‍ എസ്.ഐ. കെ. ദിലീപ് കുമാര്‍, എ.എസ്.ഐ കെ.വി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ചൊവ്വാഴ്ച്ച വരെ മഴ തുടരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.
Post A Comment: