ന്യൂഡെൽഹി: രാജ്യത്ത് 18 മുതൽ 59 വയസുവരെ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് കോവിഡ് വാക്സിൻ സൗജന്യമാക്കി കേന്ദ്ര സർക്കാർ. ഈ മാസം 15 മുതൽ 75 ദിവസമാണ് സൗജന്യ ബൂസ്റ്റർ ഡോസ് നൽകുന്നത്.
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സ്വാതന്ത്രത്തിന്‍റെ 75 -ാം വാർഷികം പ്രമാണിച്ച് ആസാദികാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായിട്ടാണ് സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
India is celebrating 75 years of independence. On the occasion of Azadi ka Amrit Kaal, it has been decided that from 15th July 2022 till the next 75 days, citizens above 18 years of age will be given booster doses free of cost: Union Minister Anurag Thakur pic.twitter.com/Qai76dFVW7
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഇടുക്കിയിൽ കലിതുള്ളി പെരുമഴ
ഇടുക്കി: ഇടവിട്ടുള്ള അതിശക്തമായ മഴയിൽ വിറങ്ങലിച്ച് ഇടുക്കി. ഇന്നലെ അർധരാത്രി മുതലാണ് ഇടുക്കിയിൽ അതിശക്തമായ മഴ അനുഭവപ്പെട്ടു തുടുങ്ങിയത്. ഇടവിട്ട സമയങ്ങളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. ഹൈറേഞ്ചിലെ മിക്കയിടങ്ങളിലും മഴ രൗദ്രഭാവം കൈക്കൊണ്ടു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നതിനാൽ ഹൈറേഞ്ച് മേഖല ഭീതിയിലാണ്. പലയിടത്തും ശക്തമായ മഴയിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മരം ഒടിഞ്ഞു വീണും പലയിടത്തും അപകടങ്ങൾ ഉണ്ടായതായി സൂചനകളുണ്ട്.
ഒറ്റപ്പെട്ട പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. ഇന്നലെ പകൽ ശക്തി കുറഞ്ഞ മഴ ഇന്നലെ വൈകിട്ടോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. അർധരാത്രിയോടെ മഴ അതിശക്തമായി മാറി. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ള കുടുംബങ്ങൾ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. കനത്ത മഴയിൽ പെരിയാർ അടക്കമുള്ള നദികളിൽ വെള്ളം പൊങ്ങി. പെരിയാർ ഒരാഴ്ച്ചയോളമായി കരകവിഞ്ഞൊഴുകുകയാണ്. ഏലപ്പാറ തോടും കട്ടപ്പന തോടും അടക്കം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
Post A Comment: